എ​കെ​ജെ​എം സ്‌കൂളിൽ അറിവിന്റെ ഖനിയായി ശാസ്ത്ര പ്രദർശനം

എ​കെ​ജെ​എം സ്‌കൂളിൽ   അറിവിന്റെ ഖനിയായി ശാസ്ത്ര പ്രദർശനം

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​കെ​ജെ​എം ഹ​യർ ​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ എ​കെ​ജെ​എം ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ശാ​സ്‌​ത്രോ​ത്സ​വം ഫാ. ​ ആ​ന്‍റു സേ​വ്യർ എസ് ജെ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​പി, യു​പി എ​ച്ച്എ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ശാ​സ്‌​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

ശാ​സ്ത്രീ​യാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ന്ത​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ വി​വി​ധ മോ​ഡ​ലു​ക​ള്‍, പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍ നി​ന്നു​ള്ള കൗ​തു​ക വ​സ്തു​ക്ക​ൾ, മ​ഴ വെ​ള്ള സം​ഭ​ര​ണം, ഗ​ണി​ത ശാ​സ്ത പ്ര​ദ​ര്‍​ശ​നം, വി​വി​ധ ചാ​ര്‍​ട്ടു​ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ജ​ല ശു​ദ്ധീ​ക​ര​ണം, പ​സി​ലു​ക​ൾ, ക​ളി​മ​ണ്‍ രൂ​പ​ങ്ങ​ൾ, വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ് തു​ട​ങ്ങി​യ വി​വി​ധ​യി​ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. സ​മ​കാ​ലി​ക സാ​മൂ​ഹി​ക​പ്ര​ശ്‌​ന​ങ്ങ​ളാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മം, ജ​ല​സം​ര​ക്ഷ​ണം, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ഫാ. ​സാ​ല്‍​വി​ന്‍ അ​ഗ​സ്റ്റി​ന്‍ എ​സ്ജെ, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല എ​സ്ജെ, ജി​ഷ കു​ര്യ​ൻ, സു​പ്ര​ഭാ​കു​മാ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.