എ.കെ.ജെ.എം. സ്‌കൂളിൽ മതസൗഹാര്‍ദ്ദ ക്രിസ്തുമസ് ആഘോഷം നടത്തി

എ.കെ.ജെ.എം. സ്‌കൂളിൽ  മതസൗഹാര്‍ദ്ദ ക്രിസ്തുമസ് ആഘോഷം നടത്തി

കാഞ്ഞിരപ്പള്ളി : ക്രിസ്തുമസ് ആഘോഷങ്ങൾ മതങ്ങൾക്കതീതമാണെന്നു ഉദ്‌ഘോഷിച്ചുകൊണ്ടു എ.കെ.ജെ.എം. സ്‌കൂളിൽ മതസൗഹാര്‍ദ്ദ ക്രിസ്തുമസ് ആഘോഷം നടത്തി. തദവസരത്തിൽ കേരളാ സംസ്ഥാന ഓര്‍ഫണേജ് ഡയറക്ടര്‍ ഫാ റോയി വടക്കേൽ , കാഞ്ഞിരപ്പള്ളി നൈനാര്‍ മസ്ജിദ് ചീഫ് ഇമാം ശ്രീ അബ്ദുള്‍ സലാം മൗലവി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഭൂമാനന്ദ തീര്‍ത്ഥപാദ എന്നിവർ കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകുകയും മത്സരവിജയികൾക്ക് പുരസ്‌ക്കാരങ്ങള്‍ നൽകുകയും ചെയ്തു.

എ.കെ.ജെ.എം. സ്‌കൂളിലെ ഒന്ന് മുതൽ . ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്തു മാസികകളുടെ പ്രകാശനം വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല നിര്‍വ്വഹിക്കുകയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ സാ.വിന്‍ അഗസ്റ്റിന്‍ എസ്.ജെ. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഫാ റോയി വടക്കേൽ, ശ്രീ അബ്ദുള്‍ സലാം മൗലവി, സ്വാമി ഭൂമാനന്ദ തീര്‍ത്ഥപാദ എന്നിവർ വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നൽകി.

പി.റ്റി.എ. പ്രസിഡന്റ് ശ്രീ ജോഷി അഞ്ചനാട്ട് ആശംസാപ്രസംഗം നടത്തി. തദവസരത്തിൽ എ.കെ.ജെ.എം. സ്‌കൂള്‍ അധ്യാപകന്‍ ശ്രീ എം.എന്‍. സുരേഷ് ബാബു രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സി.ഡി. പ്രകാശനകര്‍മ്മം സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി ഫാ ആന്റു സേവ്യറിനു നൽകിക്കൊണ്ട് പ്രകാശനം നടത്തി. തുടർന്ന് കരോള്‍ ഗാനങ്ങള്‍, ജില്ലാ തലത്തിൽ സമ്മാനാര്‍ഹങ്ങളായ ദഫ്മുട്ട്, പരിചമുട്ട്, വട്ടപ്പാട്ട്, തിരുവാതിര തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂള്‍ ബിഡിൽ . സാനിയ ജോഷി സ്വാഗതവും യു.പി. സ്‌കൂള്‍ ലീഡര്‍ ആൽഫിന്‍ അപ്രേം കൃതജ്ഞതയും അര്‍പ്പിച്ചു.


. വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :