കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണു രണ്ടുവയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണു രണ്ടുവയസ്സുകാരൻ മരിച്ചു

എരുമേലി : എരുമേലി എലിവാലിക്കര ഭാഗത്തുണ്ടായ ഒരു ദുരന്തവാർത്ത ഞങ്ങൾ വിഷമത്തോടെ റിപ്പോർട്ട് ചെയ്യുന്നു. കളിക്കുന്നതിനിടെ മുറ്റത്തു വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ കളിപ്പാട്ടം തനിയെ എടുക്കുവാൻ ശ്രമിച്ചപ്പോൾ വെള്ളത്തിലേക്ക് മറിഞ്ഞുവീണു വീണു രണ്ട് വയസുകാരൻ പിഞ്ചുകുഞ്ഞു ദാരുണമായി മരിച്ചു.

വെള്ളിയാഴ്ച ഇന്നലെ ഉച്ചയോടെ എലിവാലിക്കര ഈസ്റ്റിൽ ആണ് സംഭവം. എലിവാലിക്കര ഈസ്റ്റ്‌ പള്ളിത്താഴത്ത് വീട്ടിൽ ഷാൽ കുമാറിന്റെയും അശ്വതിയുടെയും മകൻ രണ്ട് വയസുകാരൻ അക്ഷയ് ഷാൽ ആണ് ബക്കറ്റിൽ വെള്ളത്തിൽ മുങ്ങി മരിച്ചത്. വലിയച്ഛനോടൊപ്പം വീടിനുള്ളിൽ നിന്ന കുഞ്ഞ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ശേഷം കാണാതായപ്പോൾ വലിയച്ഛനും അമ്മയും മുറ്റത്ത്‌ തിരഞ്ഞു. അപ്പോഴാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടത്. ഉടൻ തന്നെ മുക്കൂട്ടുതറയിൽ അസ്സീസ്സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പിഞ്ചുകുഞ്ഞിന്റെ ദാരുണ രണ്ട് വയസുകാരന്റെ മരണവാർത്ത ഉറ്റവർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം തീരാ നൊമ്പരമായി. ഏക സഹോദരി അക്ഷയ ഷാൽ. സംസ്കാരം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ നടക്കും.