ആനക്കല്ല് സെന്റ് ആന്റണീസിൽ വീണ്ടും അഖിലേന്ത്യാ റാങ്കിന്റെ തിളക്കം ; JIPMER പരീക്ഷയിൽ പതിനൊന്നാം റാങ്ക് ആൽബർട്ട് ഫിലിപ്പീന്

ആനക്കല്ല് സെന്റ് ആന്റണീസിൽ വീണ്ടും അഖിലേന്ത്യാ റാങ്കിന്റെ തിളക്കം ; JIPMER പരീക്ഷയിൽ പതിനൊന്നാം റാങ്ക് ആൽബർട്ട് ഫിലിപ്പീന്

കാഞ്ഞിരപ്പള്ളി : അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നര ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതിയ JIPMER അഖിലേന്ത്യാ മെഡിക്കൽ എന്‍ട്രന്‍സിൽ കാഞ്ഞിരപ്പപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ആൽബർട്ട് ഫിലിപ് പതിനൊന്നാം റാങ്കോടെ മിന്നും വിജയം നേടിയെടുത്തു. കോട്ടയം വടവാതൂർ സ്വദേശികളായ സുനിലിന്റേയും ബിന്ദുവിന്റേയും മകനാണ് ആൽബർട്ട് ഫിലിപ്.

JIPMER പരീക്ഷയിൽ ആദ്യത്തെ നൂറു റാങ്കിൽ മൂന്നു റാങ്കുകൾ നേടി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ ഇത്തവണയും വിജയകുതിപ്പ് തുടരുകയാണ്. സെന്റ് ആന്റണീസിലെ അതുൽ നാല്പത്തി എട്ടാം റാങ്കു നേടിയപ്പോൾ സ്റ്റീവ് അറുപത്തി എട്ടാം രണ്ടു നേടി. ഋഷി നൂറ്റി രണ്ടാം റാങ്കും നേടി മികവ് തെളിയിച്ചു. അശ്വിൻ ഇരുനൂറ്റി മുപ്പത്തി രണ്ടാം റാങ്ക് നേടി വിജയവഴിയിലെത്തി.

സ്‌കൂൾ മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിന്‍സിപ്പൽ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പൽ ഫാ. മനു കെ മാത്യു, പി.ടി.എ പ്രസിഡന്റ് അഡ്വ സോണി തോമസ് മുതലായവർ വിജയികളെ പ്രത്യകമായി അഭിനന്ദിച്ചു.
അഖിലേന്ത്യാ എം ബി ബി എസ് പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്ക് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയായ ജെസ് മരിയ ബെന്നി നേടിയിരുന്നു. കഴിഞ്ഞ വർഷവും നീറ്റ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്ക് സെന്റ് ആന്റണീസിനായിരുന്നു. ഡെറിക് ജോസഫ് ആയിരുന്നു കഴിഞ്ഞ വർഷത്തെ താരം.

സി.ബി.എസ്.ഇ ഇക്കഴിഞ്ഞ മാര്‍ച്ചിൽ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളിലും സെന്റ് ആന്റണീസിലെ കുട്ടികള്‍ മികച്ച വിജയമാണ് നേടിയത്.