അലേഖ്യയുടെ ചികിത്സയ്‌ക്കായി യുവാക്കൾ വടംവലി നടത്തി സംഭരിച്ചത് ‌രണ്ടര ലക്ഷം രൂപ

അലേഖ്യയുടെ ചികിത്സയ്‌ക്കായി യുവാക്കൾ വടംവലി നടത്തി സംഭരിച്ചത്  ‌രണ്ടര ലക്ഷം രൂപ

അലേഖ്യയുടെ ചികിത്സയ്‌ക്കായി യുവാക്കൾ വടംവലി നടത്തി സംഭരിച്ചത് ‌രണ്ടര ലക്ഷം രൂപ

എരുമേലി: അര്‍ബുദ രോഗത്തെ തുടര്‍ന്ന്‌ ജീവിതം വഴിമുട്ടിയ അലേഖ്യ സ്‌റ്റീഫന്‍ എന്ന പിഞ്ചോമനയുടെ ചികിത്സാ ചിലവിനായി നാട്ടിലെ യുവാക്കളുടെ കൂട്ടായ്‌മ കണ്ടെത്തി നല്‍കിയത്‌ 2,35,855 രൂപ. കുട്ടിയുടെ ആശുപത്രി ചിലവുകള്‍ക്കായി 82,000 രൂപ മുന്‍പ്‌ നല്‍കിയതിനു പുറമെയാണിത്‌.

മുട്ടപ്പള്ളിയില്‍ യുവജനങ്ങളുടെ കൂട്ടായ്‌മയായ യുവജന വേദി കഴിഞ്ഞ 17 ന്‌ സംഘടിപ്പിച്ച വടംവലി മത്സരത്തിലൂടെയാണ്‌ തുക കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം മുട്ടപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ എരുമേലി എസ്‌. ഐ. വിനോദ്‌ പി. എസ്‌. കുടുംബാംഗങ്ങള്‍ക്ക്‌ ചെക്ക്‌ കൈമാറി. അര്‍ബുദ രോഗത്തെ തുടര്‍ന്ന്‌ തിരുവനന്തപുരം ആര്‍. സി. സിയിലാണ്‌ അലേഖ്യ സറ്റീഫന്‌ ചികിത്സ നിര്‍ദേശിച്ചിരിക്കുന്നത്‌. ആറുലക്ഷം രൂപയാണ്‌ ചികിത്സാ ചിലവായി പ്രതീക്ഷിക്കുന്നത്‌.

കൂലിവേലക്കാരനായ കുട്ടിയുടെ പിതാവ്‌ ചെമ്പ്‌ളാനിക്കല്‍ സ്‌റ്റീഫന്‍ ചികിത്സയ്‌ക്കാവശ്യമായ പണത്തിനായി നെട്ടോട്ടമോടുമ്പോഴാണ്‌ ഒരുപറ്റം യുവാക്കള്‍ കൈത്താങ്ങുമായി രംഗത്തിറങ്ങിയത്‌. ഇത്‌ നിര്‍ധന കുടുംബത്തിന്‌ ഏറെ ആശ്വാസമായി .

യോഗത്തില്‍ യുവജനവേദി പ്രസിഡന്റ്‌ ജിഷ്‌ണു കെ. രാജ്‌ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗങ്ങളായ പ്രകാശ്‌ പുളിക്കന്‍, കുഞ്ഞമ്മ ടീച്ചര്‍, മുട്ടപ്പള്ളി ആംഗ്ലിക്കന്‍ പള്ളി വികാരി അഗസ്‌റ്റിന്‍ ഓലിയ്‌ക്കല്‍, യുവജനവേദി രക്ഷാധികാരി സനീഷ്‌ ചിറയ്‌ക്കല്‍, ആര്‍. ധര്‍മ്മകീര്‍ത്തി, മനോജ്‌ നെല്ലൂര്‍, അരുണ്‍ രാജ്‌, സുബിന്‍, രാഹുല്‍, ഷെമീസ്‌, ജഗത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.