പ്രാർത്ഥനകളും , പ്രവർത്തനങ്ങളും വിഫലമായി.. അലേഖ്യ മോൾ വേദനയുടെ ലോകത്തുനിന്നും യാത്രയായി ..

പ്രാർത്ഥനകളും , പ്രവർത്തനങ്ങളും വിഫലമായി..  അലേഖ്യ മോൾ വേദനയുടെ ലോകത്തുനിന്നും യാത്രയായി ..


മുക്കൂട്ടുതറ : തങ്ങളെകൊണ്ട് ആകാവുന്നവയെല്ലാം ചെയ്തശേഷം ശുഭവാർത്തയ്ക്കായി ഒരു നാട് മുഴുവനും പ്രാർത്ഥനകളോടെ കാത്തിരുന്നു .. പക്ഷെ വിധിയെ തടുക്കുവാനായില്ല… മുട്ടപ്പള്ളി കുട്ടപ്പായിപ്പടി ചെമ്പ്‌ളാനിക്കൽ സ്റ്റീഫന്റെ മകൾ ആറ് വയസുകാരി അലേഖ്യ അർബുദ രോഗത്തിന്റെ അതിതീവ്ര വേദനയുടെ ലോകത്തുനിന്നും വേദനയില്ലാത്ത ലോകത്തിലേക്ക് തിരിച്ചുവരാത്ത യാത്രയായി ..

അലേഖ്യക്ക് അർബുദ രോഗമായിരുന്നു. ചെറുപ്രായത്തിൽ കളിചിരികളാകേണ്ട അവളുടെ ബാല്യം തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗത്തിന്റെ വേദനകളിലായപ്പോൾ നിർധനരായ മാതാപിതാക്കളുടെ സങ്കടം ഏറ്റെടുത്ത് നാട്ടിലെ സജ്ജനങ്ങൾ ചികിത്സാ സഹായങ്ങളുമായി ഓടിയെത്തി . വടം വലി മത്സരം സംഘടിപ്പിച്ചും സ്വകാര്യ ബസ് ഒരു ദിവസം സർവീസ് നടത്തിയുമൊക്കെ ചികിത്സക്ക് വേണ്ടി നാടിന്റെ കാരുണ്യം ഒഴുകിയിരുന്നു. പക്ഷെ, അതിനൊന്നും അലേഖ്യയെ രക്ഷിക്കാനായില്ല. സദാ പുഞ്ചിരി നിറഞ്ഞ ആ ആറ് വയസുകാരിക്ക് ഇന്നലെ നാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു.