ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് അൽ‍ഫീന്‍ സ്കൂളിൽ തുടക്കമായി..

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് അൽ‍ഫീന്‍ സ്കൂളിൽ തുടക്കമായി..

കാഞ്ഞിരപ്പള്ളി : ഓണത്തിന് വിഷരഹിത പച്ചക്കറികൾ കൂട്ടി സദ്യ ഉണ്ണുവാനുള്ള തയ്യാറെടുപ്പിലാണ് കാഞ്ഞിരപ്പള്ളി അൽഫിൻ സ്കൂളിലെ വിദ്യാർത്ഥികൾ. അതിന്റെ മുന്നോടിയായി ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് അൽ‍ഫീന്‍ സ്കൂളിൽ‍ തുടക്കമായി.. ഭക്ഷണം വിഷരഹിതമാകണം എന്ന പൊതുബോധം കുട്ടികളിൽ വളർത്തുന്നതിനാണ് ഈ പദ്ധതിയിൽ പങ്കുചേർന്നതെന്നു സ്കൂൾ അധികൃതർ അറിയിച്ചു.

ഹരിത കേരളം മിഷന്‍റെ ഭാഗമായി സ്കൂളിലും വീടുകളിലും ജൈവ കൃഷി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഈ പദ്ധതി നടത്തുന്നത് . പച്ചക്കറി ഉത്പാദനം സംസ്ഥാനത്ത് സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിന്റെ ഭാഗമായി വിഷരഹിത പച്ചക്കറികൾ വീട്ടുവളപ്പിൽ ഉത്പാദിപ്പിക്കുന്നതിനാണ് ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതി സംസ്ഥാന സർക്കാർ മൂന്നുവർഷമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്.

പച്ചക്കറി വിത്തുകൾ‍ പാറത്തോട് കൃഷി ഓഫീസർ‍ ശ്രീമതി യമുന സ്കൂൾ‍ പ്രിൻ‍സിപ്പൽ‍ ശ്രീമതി വിനീതാ ജി നായർ‍ക്ക് കൈമാറി ഉത്ഘാടനം ചെയ്തു.. ഹരിത കേരളം മിഷൻ‍ പ്രവർ‍ത്തകരായ അൻ‍ഷാദ് ഇസ്മായിൽ‍ ,വിപിൻ‍ രാജു സ്കൂൾ‍ ടീച്ചർ‍മാർ‍ പിറ്റിഎ മെമ്പർമാർ‍ എന്നിവർ‍ പങ്കെടുത്തു