അക്രമത്തിൽ പരുക്കേറ്റ രമേശിന്റെ വീട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സന്ദർശിച്ചു

പൊൻകുന്നം ∙ അക്രമത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആർഎസ്എസ് പൊൻകുന്നം താലൂക്ക് ശിക്ഷൺ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേശിന്റെ വീട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സന്ദർശിച്ചു. രമേശിന്റെ അമ്മയെയും സഹോദരിയെയും ആശ്വസിപ്പിച്ചു.

സംഘർഷബാധിത പ്രദേശമായ തെക്കേത്തുകവല കൊട്ടാടിക്കുന്നിൽ സുരക്ഷിതമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിത്തരണമെന്ന മേഖലയിലെ വീട്ടമ്മമാരുടെ അപേക്ഷയിൽ സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക ഇടപെടൽ നടത്തുമെന്നു മന്ത്രി ഉറപ്പു നൽകി.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി, ജില്ലാ ട്രഷറർ കെ.ജി.കണ്ണൻ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എൻ.മനോജ്, ജനറൽ സെക്രട്ടറി മിഥുൽ എസ്.നായർ, ബിജെപി സംസ്ഥാന സമിതി അംഗം നോബിൾ മാത്യു, മധ്യമേഖലാ സംഘടനാ സെക്രട്ടറി കെ.പി.സുരേഷ്, ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.