ALS ” ഐസ് ബക്കറ്റ് ചലഞ്ച്’ ” തരംഗമാകുന്നു

ALS  ” ഐസ് ബക്കറ്റ് ചലഞ്ച്’ ”  തരംഗമാകുന്നു

കാഞ്ഞിരപ്പള്ളിയിൽ ഇത് വരെ ആരും ഈ വെല്ലുവിളി ഏറ്റെടുത്തു നടത്തിയതായി അറിവില്ല . . എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും , അതുപോലെ സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ‘ഐസ് ബക്കറ്റ് ചലഞ്ച്’ ആണ് സംസാര വിഷയം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയും ഈ ചലഞ്ച് ഏറ്റെടുത്തതോടെ സംഗതി ഹിറ്റായി. സിനിമ താരം ഹൻസിക ഇതിൽ പങ്കാളി ആയതോടെ പലർക്കും ഇത് ഒന്ന് നടത്തിയാൽ കൊള്ളം എന്നായി . ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ഐസ് വാട്ടര്‍ തലയിലൊഴിച്ച് വെല്ലുവിളികളില്‍ പങ്കാളി ആയത്.

hansikaഐസ് വെള്ളം തലയുലൂടെ ഒഴിച്ച് തന്നെ കൊണ്ട് എന്തും ചെയ്യുവാൻ പറ്റും എന്ന് സാനിയാ മിര്‍സ തെളിയിച്ചു . മുന്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതി, ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് എന്നിവരെയാണ് സാനിയ വെല്ലുവിളിച്ചിരിക്കുന്നത്.

നേരത്തെ രോഹന്‍ ബൊപ്പണ്ണയുടെ വെല്ലുവിളി ഏറ്റെടുത്താണ് ബംഗളുരു എഫ് സി താരങ്ങള്‍ ഐസ് വെള്ളമൊഴിച്ചത്. അശ്വിനി പൊന്നപ്പ, സാനിയ മിര്‍സ, യുവരാജ് സിംഗ് എന്നിവരെയാണ് ബംഗളുരു എഫ് സി വെല്ലുവിളിച്ചിരിക്കുന്നത്.

പ്രമുഖ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍, പ്രമുഖ ഗായിക ലേഡി ഗാഗ, ഗായികയും മോഡലുമായ ഇഗി അസാലിയ, പ്രമുഖ നടന്‍ ക്രിസ് പ്രാറ്റ്, ടോക് ഷോ അവതാരക ഓപ്ര വിന്‍ഫ്രെ, പ്രമുഖ ഗായിക ജെന്നിഫര്‍ ലോപസ്, റോബര്‍ട് ഡൌണി ജൂനിയര്‍, നിന ഡോബ്‌റെവ്, വാന്‍ ഡെര്‍ ബീക് തുടങ്ങിയവരൊക്കെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ജസ്റ്റിന്‍ ബീബര്‍ രണ്ടു തവണ വെല്ലുവിളി ഏറ്റെടുത്തു.

12അമിറ്റ്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ഇതിനായി ഫണ്ട് ശേഖരിക്കുന്നതിനുമാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന് വിളിക്കപ്പെടുന്ന ഈ രോഗം തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുകയും തളര്‍വാദത്തിലേക്ക് നയിക്കുകയും ചെയ്യും. ഐസ് വാട്ടര്‍ ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാന്‍ 24 മണിക്കൂറിനുള്ളില്‍ വെല്ലുവിളി ഏറ്റെടുക്കുകയോ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം.

ഒരു തവണ ഈ വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ മൂന്നുപേരെ കൂടി ഇത് ചെയ്യാന്‍ വെല്ലുവിളിക്കണം.

ഇതാ പ്രമുഖരുടെ ” ഐസ് ബക്കറ്റ് ചലഞ്ച്’ ” വീഡിയോ ഇവിടെ കാണാം …

കഞ്ഞിരപ്പള്ളിയിൽ ആരെങ്കിലും ഇത് നടത്തുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക ..

ice bucket home


1

3

4

5

12

hansika

saniya mirsa ice bucket

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)