അ​മ​ൽ​ജ്യോ​തി എഞ്ചിനീയറിംഗ് കോ​ള​ജിൽ ​ കോവിഡ് ചികിത്സാകേന്ദ്രം ഒരുങ്ങി

അ​മ​ൽ​ജ്യോ​തി എഞ്ചിനീയറിംഗ്  കോ​ള​ജിൽ ​ കോവിഡ് ചികിത്സാകേന്ദ്രം ഒരുങ്ങി

കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കൂവപ്പള്ളി അ​മ​ൽ​ജ്യോ​തി എഞ്ചിനീയറിംഗ് കോ​ള​ജിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ രണ്ടാമത്തെ കോവിഡ് ചികിത്സാകേന്ദ്രം ( കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ചി​കി​ത്സാ കേ​ന്ദ്രം ) ഒരുങ്ങി. പഞ്ചയത്തിലെ ആദ്യ കോവിഡ് ചികിത്സാകേന്ദ്രം ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിന്റെ ബോയ്സ് ഹോസ്റ്റൽ ആയ ക​പ്പാ​ട് ബെ​ന​ഡി​ക്ട​ന്‍‍ ആ​ശ്ര​മ​ത്തി​ലാണ് ഒരുക്കിയിരിക്കുന്നത് . ആ കേന്ദ്രത്തിൽ ഇതിനോടകം ആറു കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്.

അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സ​ജ്ജ​മാ​ക്കി​യ സെ​ന്‍റ​റി​ൽ 132 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ട്. കൂ​ടാ​തെ രോ​ഗി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ട്ടി​ലു​ക​ള്‍, കി​ട​ക്ക​ക​ള്‍, വി​രി​ക​ള്‍, പാ​ത്ര​ങ്ങ​ള്‍, ഗ്ലാ​സ്, ബ​ക്ക​റ്റ്, സോ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ലഭ്യമാക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വി​നോ​ദോ​പാ​ധി​ക​ളും ഏ​ർ​പ്പെ​ടു​ത്തും.

വി​ഴി​ക്ക​ത്തോ​ട് പി​എ​ച്ച്എ​സി​യി​ലെ ര​ണ്ടു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ദ്യ​ഘ​ട്ടത്തി​ൽ നാ​ല് ന​ഴ്സു​മാ​രെ​യും നി​യ​മി​ക്കും. പ​ത്ത് ദി​വ​സ​മാ​യി​രി​ക്കും ന​ഴ്സു​മാ​ർ​ക്ക് ഡ്യൂ​ട്ടി. ഇ​തി​നു ശേ​ഷം ഇ​വ​ർ ശ​മ്പ​ള​ത്തോ​ടെ ഏ​ഴ് ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കും.

ക​പ്പാ​ട് ബെ​ന​ഡി​ക്ട​ന്‍‍ ആ​ശ്ര​മ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഒ​രു​ക്കി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ്യ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ മു​ണ്ട​ക്ക​യ​ത്ത് നി​ന്നു​ള്ള ആ​റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ രോ​ഗി​ക​ളെ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രവേശിപ്പിച്ചിരുന്നു.

ര​ണ്ടു ഡോ​ക്ട​ർ​മാ​രും നാ​ലു ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സേ​വ​നം ഇ​വ​ർ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​റ് പേ​രെ നി​യോ​ഗി​ച്ചു. ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള​ള സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.