കാറപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു, ബ്രേക്കിന് പകരം ആക്സിലിരേറ്റർ മാറി ചവിട്ടിയത് അപകടകാരണം

കാറപകടത്തിൽ  കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു, ബ്രേക്കിന് പകരം ആക്സിലിരേറ്റർ മാറി ചവിട്ടിയത് അപകടകാരണം

കാഞ്ഞിരപ്പള്ളി : കാറപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകന് പരിക്കേറ്റു .

പട്ടിമറ്റം ഒന്നാം മൈലിൽ വച്ച് ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ലെ അധ്യാപകനായ അജി ( 30 വയസ്സ് ) , തനിയെ കാർ ഓടിച്ചുകൊണ്ട് കുളപുറത്ത് നിന്നും കാഞ്ഞിരപ്പള്ളിക്ക് പോയപ്പോൾ, റോഡിനു കുറുകെ ഒരു നായ ഓടുകയും, അത് കണ്ടു വെപ്രാളപെട്ടു ബ്രേക്ക് ചവിട്ടിയപ്പോൾ , അത് മാറി ആക്സിലിരേറ്റർ ലേക്ക് ചവിട്ടിയപ്പോൾ, കാറിനു പെട്ടെന്ന് വേഗം കൂടി , റോഡിന്റെ വശത്തുള്ള മതിലിൽ ഇടിച്ചു മറിയുകയായിരുന്നു ..

തല കീഴായി മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു , അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

2-web-amal-jyothi-car-accident

3-web-amal-jyothi-car-accident