എഞ്ചിനീയറിംഗ് സർവകലാശാല പരീക്ഷാഫലം : അമൽജ്യോതിക്ക് മിന്നും ജയം ; സംസ്ഥാന വിജയ ശതമാനം 36.41, അമൽ ജ്യോതിക്ക് 48.42 ശതമാനം വിജയം

എഞ്ചിനീയറിംഗ്  സർവകലാശാല  പരീക്ഷാഫലം : അമൽജ്യോതിക്ക് മിന്നും ജയം ; സംസ്ഥാന വിജയ ശതമാനം 36.41, അമൽ ജ്യോതിക്ക്   48.42 ശതമാനം വിജയം

എഞ്ചിനീയറിംഗ് സർവകലാശാല പരീക്ഷാഫലം : അമൽജ്യോതിക്ക് മിന്നും ജയം ; സംസ്ഥാന വിജയ ശതമാനം 36.41, അമൽ ജ്യോതിക്ക് 48.42 ശതമാനം വിജയം

കാഞ്ഞിരപ്പള്ളി : ഡോ. എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല രൂപവത്കരിച്ചശേഷമുള്ള ആദ്യ ബി.ടെക്. ബാച്ചിന്റെ വിജയം 36.41 ശതാമനം. സർവകലാശാലയിലെ 144 കോളേജുകളിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് 48.42 ശതമാനം വിജയത്തോടെ ഇരുപത്തി ഒന്നാം സ്ഥാനം നേടി. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആദ്യ രണ്ടു റാങ്കുകളും അമൽ ജ്യോതിയിലാണ്. 9.09 CGPA കരസ്ഥമാക്കിയ ജെറാൾസ് ജെയിംസ് ഒന്നാം സ്ഥാനം നേടി കോളേജിന്റെ അഭിമാനമായപ്പോൾ 8.74 CGPA കരസ്ഥമാക്കി മാത്യൂസ് പി. റജി രണ്ടാം റാങ്കും നേടി. മെറ്റലർജി വിഭാഗത്തിൽ നിരവധി റാങ്കുകളും കരസ്ഥമാക്കിയ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മിന്നും വിജയമാണ് കരസ്ഥമാക്കിയത് . അമൽ ജ്യോതിയിൽ നിന്നും 634 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 307 പേർ വിജയിച്ചു. സർവകലാശാലയിൽ ആകെ 511 ബിടെക് ഹോണോഴ്സ് ലഭിച്ച വിദ്യാർത്ഥികളിൽ 26 എണ്ണം അമൽ ജ്യോതിയിലെ വിദ്യാർത്ഥികൾക്കാണ് ലഭിച്ചത് എന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു.

144 കോളേജുകളിലായി 23 എൻജിനീയറിങ് ശാഖകളിലായി 35,104 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 12,803 പേർ തുടർപഠനത്തിന് അർഹത നേടിയതായി വൈസ് ചാൻസിലർ ഡോ. എം.എസ്. രാജശ്രീ പത്രസമ്മേളനത്തിൽ അറിയിച്ചു.

511 വിദ്യാർഥികൾ ബി.ടെക്. ഓണേഴ്‌സ് ബിരുദത്തിനും അർഹരായി. കംപ്യൂട്ടർ സയൻസിലാണ് ഉയർന്ന വിജയശതമാനം (40.5 ശതമാനം). ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിനാണ് (70.31 ശതമാനം). പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട 1150 വിദ്യാർഥികളിൽ 155 പേർ മാത്രമാണ് വിജയിച്ചത്. വിജയശതമാനം 13.47.

വിദ്യാര്‍ഥികള്‍ക്ക്‌ www.ktu.edu.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാനാകും. പരീക്ഷയിൽ ആൺകുട്ടികൾ കൂട്ടത്തോടെ കാലിടറിയെന്നാണ് പരീക്ഷാഫലം സൂചിപ്പിക്കുന്നത്. ആൺകുട്ടികളിൽ 25.5 ശതമാനം മാത്രമാണ് ബിരുദം നേടിയത്. അതേസമയം, പെൺകുട്ടികളിൽ 51.2 ശതമാനം പേരും തുടർപഠനത്തിന് യോഗ്യതനേടി.

2015-ൽ കോഴ്‌സ് ആരംഭിക്കുമ്പോൾ 40,071 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. 4,967 വിദ്യാർഥികൾക്ക് എട്ടാം സെമസ്റ്റർവരെ എത്താനായില്ല. ഇതിൽ 2010 വിദ്യാർഥികൾ ടി.സി.വാങ്ങിപ്പോയി. 2,957 പേർ താഴെയുള്ള സെമസ്റ്ററുകകളിലേക്ക് മാറ്റപ്പെട്ടു.

നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ നിർദേശിച്ചിട്ടുള്ള മാതൃകയിൽ വിദ്യാർഥികളുടെ പഠനമികവും വിജയശതമാനവും അടിസ്ഥാനമാക്കിയുള്ള പരീക്ഷാഫലം സർവകലാശാലയുടെ വെബ്‌സൈറ്റിൽ (www.ktu.edu.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോളേജുകൾ വിജയശതമാനം
സർക്കാർ കോളേജ് – 50.9
എയ്ഡഡ് കോളേജ് – 56.5
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജ് – 40.9
സ്വകാര്യ സ്വാശ്രയ കോളേജ് – 32.1

LINKS