ഗൂഗിളിന്റെ സുരക്ഷാപിഴവുകൾ കണ്ടെത്തിയ അമൽജ്യോതി കോളേജ് വിദ്യാർത്ഥി ഹേമന്ത് ജോസഫിന് ഗൂഗിളിന്റെ സമ്മാനം അഞ്ചു ലക്ഷം രൂപ

ഗൂഗിളിന്റെ സുരക്ഷാപിഴവുകൾ കണ്ടെത്തിയ അമൽജ്യോതി കോളേജ് വിദ്യാർത്ഥി ഹേമന്ത് ജോസഫിന് ഗൂഗിളിന്റെ സമ്മാനം അഞ്ചു ലക്ഷം രൂപ

കാഞ്ഞിരപ്പള്ളി : മുൻപ് ട്വിറ്റർ, യാഹു, ബ്ലാക്ക്ബെറി, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി അന്താരാഷ്ര ശ്രദ്ധ നേടിയിരുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് വിദ്യാർഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ദ് ജോസഫിന് ഗൂഗിളിന്റെ സമ്മാനം അഞ്ചു ലക്ഷം രൂപ . ഗൂഗിൾ ക്ലൗഡിലെ സുരക്ഷാപിഴവുകൾ കണ്ടെത്തി കമ്പനിയെ അറിയിച്ചതിനാണ് ഈ സമ്മാനം.

ഏതൊരു ഗൂഗിൾ ക്ലൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാൻ ഇടയാക്കുന്ന പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗൂഗിൾ വൾനറബിളിറ്റി റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളർ ഹേമന്ദിനെ തേടിയെത്തിയത്. ഏതാനും ആഴ്ചയ്ക്കുള്ളിൽ പിഴവ് പൂർണമായി പരിഹരിക്കുമെന്നു ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു.

സർക്കാർ രൂപംകൊടുത്ത കേരള പൊലീസ് സൈബർ ഡോമിലെ കമാൻഡറാണ് ഈ മിടുമിടുക്കൻ. പല പ്രമുഖ അന്തർദേശീയ കമ്പനികളും തങ്ങളുടെ സോഫ്ട്വെയറുകളിൽ സുരക്ഷാ ഭീഷണി ഉണ്ടയുമെന്നറിയുവാൻ ഹേമന്തിന് അയച്ചു കൊടുക്കാറുണ്ട്.

യുഎസിലെ ടെലികോം ഭീമനായ എടി ആൻഡ് ടിയുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോൾ ഹേമന്ദിനു പ്രതിഫലമായി 5000 ഡോളർ ലഭിച്ചിരുന്നു .

പ്രമുഖ സ്മാർട് വാച്ച് നിർമാതാക്കളായ പെബിളും ഹേമന്ദിനോടു കടപ്പെട്ടിരിക്കുന്നു.വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫെയ്സ്ബുക് അക്കൗണ്ട് ലഭിച്ചാൽ ലോകത്തെവിടെയിരുന്നും വാച്ച് പ്രവർത്തരഹിതമാക്കാൻ കഴിയുമെന്നായിരുന്നു ഹേമന്ദിന്റെ വാദം. ഇപ്പോഴും പെബിളിന്റെ പുത്തൻ സോഫ്റ്റ്‌വെയറുകളും ഗാഡ്ജെറ്റുകളും സുരക്ഷാപരിശോധനയ്ക്കായി ഹേമന്ദിന് അയച്ചുകൊടുക്കാറുണ്ട്. വിവിധ ടെക് ഭീമൻമാരിൽ നിന്ന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ചിട്ടുണ്ട് .

ഗൂഗിളിന്റെ സുരക്ഷാപിഴവുകൾ കാണിച്ചുകൊടുത്ത അമൽജ്യോതി കോളേജ് വിദ്യാർത്ഥി ഹേമന്ത് ജോസഫിന് ഗൂഗിളിന്റെ സമ്മാനം അഞ്ചു ലക്ഷം രൂപ