സംസ്ഥാന സർ ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷൻ ഐ.ഇ.ഡി.സി സമ്മിറ്റ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയിൽ നടന്നു

സംസ്ഥാന സർ ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷൻ   ഐ.ഇ.ഡി.സി സമ്മിറ്റ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയിൽ  നടന്നു

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർ ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഐ.ഇ.ഡി.സി സമ്മിറ്റ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എന്‍ജിനിയറിംഗ് കോളജിൽ നടന്നു. കേരളത്തിലെ 226 എന്‍ജിനിയറിംഗ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പോളിടെക്‌നിക് കോളജുകളിൽ നിന്നായി 3500ല്‍പരം വിദ്യാർഥികളും 500ല്‍പരം അധ്യാപകരും പങ്കെടുത്തു.കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ അമേരിക്കയിലെ ഫാബ് ഫൗണ്ടേഷൻ സി.ഇ.ഒ ഷെറി ലാസിറ്റർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഐ.ടി സെക്രട്ടറി ശിവശങ്കര്‍ ഐ.എ.എസ് മുഖ്യപ്രഭാഷണംനടത്തി. ഒന്റര്‍പ്രനര്‍ഷിപ് ഡവലപ്‌മെന്റ് ്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രഫസര്‍ എസ്.ബി. സരീന്‍, നേപ്പാള്‍ ഗവണ്‍മെന്റ് ഇന്‍കുബേഷന്‍ മുന്‍ മാനേജര്‍ കറുപ്പന്‍ചെട്ടി എന്നിവര്‍ പ്രസംഗിച്ചു. മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട് സ്വാഗതവും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് നന്ദിയും പറഞ്ഞു.

വിവിധ വേദികളിലായി ബാബര്‍അലി, അണ്ണാദുരൈ, ഒന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രഫസര്‍ എസ്.ബി. സരീന്‍, നേപ്പാള്‍ ഗവണ്‍മെന്റ് ഇന്‍കുബേഷന്‍ മുന്‍ മാനേജര്‍ കറുപ്പന്‍ചെട്ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ‘റീ ബില്‍ഡ് കേരള’ എന്ന ആശയത്തോടുകൂടി വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയുടെ പ്രദര്‍ശനം ഉള്‍പ്പെട്ട മേക്കര്‍ ഫെസ്റ്റ് സെഷനുകള്‍, അമേരിക്കയിലെ ഫാബ് ഫൗണ്ടേഷന്റെ സാങ്കേതികസഹായത്തോടുകൂടി നൂതന പ്രോട്ടോടൈപ്പ് ഡെവലപ്പ്‌മെന്റ് വിദ്യകളുടെ പ്രദര്‍ശനം, ആശയസമ്പന്നരായ വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള പ്രൊഡക്ട് പിച്ചിംഗ് പ്രോഗ്രാമുകള്‍, സംരംഭകത്വ ത്വര വര്‍ധിപ്പിക്കാനുള്ള മോട്ടിവേഷന്‍ ക്ലാസുകള്‍, അധ്യാപകരുടെ പ്രവര്‍ത്തനക്ഷമതയ്ക്ക് ഉതകുന്ന പ്രത്യേക സെക്ഷനുകള്‍, ഗവണ്‍മെന്റ് ഗ്രാന്റോടെ തയാറാക്കിയ നൂതന ഉത്പന്നങ്ങളുടെ പ്രദര്‍ശനം, സംരംഭകത്വത്തിന്റെ പ്രാധാന്യം വിളമ്പരം ചെയ്യുന്നതിനായി സ്‌റ്റേറ്റ് സ്റ്റാര്‍ട്ടപ് മിഷന്‍ നടത്തുന്ന ‘സ്റ്റാര്‍ട്ടപ്പ് യാത്ര’യുടെ പ്രത്യേക പവലിയന്‍, ക്രിയാത്മകതയ്ക്ക് ഉതകുന്ന ടെക്‌നിക്കല്‍ ആക്ടിവിറ്റീ സെന്ററുകള്‍, സംരംഭകത്വത്തിനും പ്രൊജക്ട് ഡെവലപ്പ്‌മെന്റിനും ധനസഹായം നല്‍കുന്ന ഗവണ്‍മെന്റ് വിഭാഗങ്ങളായ കെ.എസ.് സി.എസ.്ടി.ഇ, കെ.എസ.്‌ഐ.ഡി.സി, കെ.ഡി.ഐ.എസ്.സി, കെ.എഫ.്‌സി എന്നിവയുടെ മീറ്റ്അപ് ക്ലിനിക്കുകള്‍ തുടങ്ങിയവ ഐ.ഇ.ഡി.സി സമ്മിറ്റില്‍ അണിനിരന്നു. കേരളത്തിലെ 226 എന്‍ജിനിയറിംഗ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പോളിടെക്‌നിക് കോളജുകളില്‍ നിന്നായി 3500ല്‍പരം വിദ്യാര്‍ഥികളും 500ല്‍പരം അധ്യാപകരും പങ്കെടുത്തു.
അമല്‍ജ്യോതി മാനേജര്‍ റവ.ഡോ. മാത്യുപായിക്കാട്ട്, പ്രിന്‍സിപ്പല്‍ സെഡ്. വി. ളാകപ്പറമ്പില്‍, ഐ.പി.ആര്‍ സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. ജിപ്പു ജേക്കബ്, സ്റ്റാര്‍ട്ടപ്‌സ് വാലി സി.ഇ.ഒയും ഐ.ഇ.ഡി.സി നോഡല്‍ ഓഫീസറുമായ പ്രഫ. ഷെറിന്‍ സാം ജോസ്, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ പ്രഫ. എബി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാന സർ ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷൻ ഐ.ഇ.ഡി.സി സമ്മിറ്റ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയിൽ നടന്നു

കാഞ്ഞിരപ്പള്ളി: സംസ്ഥാന സർ ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഐ.ഇ.ഡി.സി സമ്മിറ്റ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എന്‍ജിനിയറിംഗ് കോളജിൽ നടന്നു. കേരളത്തിലെ 226 എന്‍ജിനിയറിംഗ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പോളിടെക്‌നിക് കോളജുകളിൽ നിന്നായി 3500ല്‍പരം വിദ്യാർഥികളും 500ല്‍പരം അധ്യാപകരും പങ്കെടുത്തു.കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ അമേരിക്കയിലെ ഫാബ് ഫൗണ്ടേഷൻ സി.ഇ.ഒ ഷെറി ലാസിറ്റർ ഉദ്ഘാടനം ചെയ്തു.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :