അമൽ ജ്യോതിയിൽ ഇൻഡസ്ട്രിയൽ അപ്ലിക്കേഷൻസ്‌ സൊസൈറ്റി ശാഖയ്ക്ക് തുടക്കമായി

അമൽ ജ്യോതിയിൽ ഇൻഡസ്ട്രിയൽ അപ്ലിക്കേഷൻസ്‌ സൊസൈറ്റി ശാഖയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് (IEEE) ന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ അപ്ലിക്കേഷൻസ്‌ സൊസൈറ്റി സ്റ്റുഡന്റ് ചാപ്റ്റർ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമിട്ടു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക സംഘടനയാണ് ഐ.ഇ.ഇ.ഇ. കേരളത്തിലെ 26 – മത്തെയും ലോകത്തിലെ 425 – മത്തെയും ഇൻഡസ്ട്രിയൽ ആപ്ലിക്കേഷൻസ് സൊസൈറ്റി ശാഖയാണ് അമൽ ജ്യോതിയിൽ ആരംഭിച്ചിരിക്കുന്നത്.

കാനഡയിലെ ഒണ്ടാരിയോ യൂണിവേഴ്സിറ്റി NSERC റീസർച്ച് വിഭാഗം മേധാവി ഡോ.ഷെൽഡൻ എസ്‌ വില്യംസൺ സൊസൈറ്റി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സെഡ് വി ലാക്കപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻഡസ്ട്രിയൽ അപ്ലിക്കേഷൻസ്‌ സൊസൈറ്റി കേരള ചാപ്റ്റർ സെക്രട്ടറിയും മൂന്നാർ ഗവ. എഞ്ചിനീറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം മേധാവിയുമായ പ്രൊഫ കെ. ബിജു , അമൽ ജ്യോതി ഡീൻമാരായ ഡോ. ജേക്കബ് ഫിലിപ്പ് , ഡോ. സോണി സി ജോർജ്, ഐ.ഇ.ഇ.ഇ (IEEE) ബ്രാഞ്ച് കൗൺസിലർ പ്രൊഫ. അജി ജോസഫ്‌ ജോർജ്, ഐ.എ സൊസൈറ്റി ചെയർമാൻ അകിൻ ബാബു ജോസഫ്, വൈസ് ചെയർമാൻ അലൻ ആൻജോ, IEEE ചെയർമാൻ കെ.വി അഖിൽ, നികിതാ പ്രേം എന്നിവർ പ്രസംഗിച്ചു.