അമല്‍ജ്യോതിയില്‍ സ്‌പെയ്‌സ് എക്‌സ്‌പോ

അമല്‍ജ്യോതിയില്‍ സ്‌പെയ്‌സ് എക്‌സ്‌പോ

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജും, ഐ. എസ്. ആര്‍. ഒ.-ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സ്‌പേയ്‌സ് എക്‌സ്‌പോ – 2017 സമാപിച്ചു . . വിവിധ സ്‌കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ എക്‌സ്‌പോ കാണുവാൻ എത്തിയിരുന്നു.

ബഹിരാകാശത്തെ പറ്റി കൂടുതൽ അറിവുകൾ പകർന്നു കൊടുക്കുന്നതായിരുന്നു എക്സ്പോ. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ കുറിച്ചും, ഉപഗ്രഹങ്ങളെക്കുറിച്ചും, ഭാവി പദ്ധതികളെക്കുറിച്ചു വിശദമായ അറിവുകൾ കാണികൾക്കു ലഭിച്ചു .

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റ അധ്യക്ഷതയിന്‍ ചേര്‍ന്ന യോഗത്തില്‍ ലിക്വിഡ് പ്രെപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അമല്‍ജ്യോതി കോളേജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രന്‍സിപ്പല്‍ ഡോ. സെഡ്. വി. ളാകപ്പറമ്പില്‍, മെറ്റലര്‍ജി വിഭാഗം മേധാവി പ്രൊഫ. കെ. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ സെക്ഷനുകളിലായി എസ്. സോമനാഥ്, ഡോ. എ. കെ. അഷറഫ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

വിവിധ സ്‌കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ എക്‌സ്‌പോ കാണുവാൻ എത്തിയിരുന്നു. പൊതുജനങ്ങളും എക്സിബിഷൻ കാണുവാൻ ധാരാളമായി എത്തിയിരുന്നു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന പ്രദര്‍ശനം വെള്ളിയാഴ്ച സമാപിച്ചു.

അമല്‍ജ്യോതിയില്‍ സ്‌പെയ്‌സ് എക്‌സ്‌പോ ( video)

അമല്‍ജ്യോതിയില്‍ സ്‌പെയ്‌സ് എക്‌സ്‌പോകാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജും, ഐ. എസ്. ആര്‍. ഒ.-ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സ്‌പേയ്‌സ് എക്‌സ്‌പോ – 2017 സമാപിച്ചു . . വിവിധ സ്‌കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പ്രദർശനം കാണുവാൻ എത്തിയിരുന്നു. ബഹിരാകാശത്തെ പറ്റി കൂടുതൽ അറിവുകൾ പകർന്നു കൊടുക്കുന്നതായിരുന്നു എക്സ്പോ. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ കുറിച്ചും, ഉപഗ്രഹങ്ങളെക്കുറിച്ചും, ഭാവി പദ്ധതികളെക്കുറിച്ചു വിശദമായ അറിവുകൾ കാണികൾക്കു ലഭിച്ചു . കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റ അധ്യക്ഷതയിന്‍ ചേര്‍ന്ന യോഗത്തില്‍ ലിക്വിഡ് പ്രെപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അമല്‍ജ്യോതി കോളേജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്, പ്രന്‍സിപ്പല്‍ ഡോ. സെഡ്. വി. ളാകപ്പറമ്പില്‍, മെറ്റലര്‍ജി വിഭാഗം മേധാവി പ്രൊഫ. കെ. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ സെക്ഷനുകളിലായി എസ്. സോമനാഥ്, ഡോ. എ. കെ. അഷറഫ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ എക്‌സ്‌പോ കാണുവാൻ എത്തിയിരുന്നു. പൊതുജനങ്ങളും എക്സിബിഷൻ കാണുവാൻ ധാരാളമായി എത്തിയിരുന്നു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന പ്രദര്‍ശനം വെള്ളിയാഴ്ച സമാപിച്ചു. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, October 20, 2017