രോഗിയുമായി പോയ ആംബുലന്‍സ് ക്രെയിനില്‍ ഇടിച്ച് രോഗിയടക്കം നാല് പേര്‍ക്ക് പരുക്ക്

രോഗിയുമായി പോയ ആംബുലന്‍സ് ക്രെയിനില്‍  ഇടിച്ച്  രോഗിയടക്കം നാല് പേര്‍ക്ക് പരുക്ക്

മുണ്ടക്കയം : രോഗിയുമായി പോയ ആംബുലന്‍സ് എതിരെ വന്ന ക്രെയിനില്‍ ഇടിച്ച് നാല് പേര്‍ക്ക് പരുക്ക് . തോളെല്ല് ഒടിഞ്ഞ് ചികിത്സയിലായ ത്രേസ്യാമ്മയെ ( 89) കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. മുണ്ടക്കയം 31 ാം മൈലില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം.

ആംബുലന്‍സ് ഡ്രൈവര്‍ എരുമേലി കൊട്ടാരത്തില്‍ ഗിരീഷ് (30), പുഞ്ചവയല്‍ സ്വദേശികളായ ചെമ്മരപ്പള്ളില്‍ ത്രേസ്യാമ്മ (89), മകള്‍ ത്രേസ്യാമ്മ (69), മരുമകള്‍ മോളി (45), എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല