മൃതസംസ്കാരത്തിന് എത്തിയ ആംബുലൻസ് മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്

മൃതസംസ്കാരത്തിന് എത്തിയ ആംബുലൻസ് മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്

പിണ്ണാക്കനാട് : ചേറ്റുതോടിനു സമീപം നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞ് എഴുപതു വയസ്സ് പ്രായമുള്ള ഡ്രൈവർക്ക് പരുക്കേറ്റു. ചെമ്മലമറ്റം കുന്നത്ത് ജോർജിന്(70) ആണ് പരുക്കേറ്റത്. ഇയാളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.

മൃതസംസ്കാരത്തിന് എത്തിയ ആംബുലൻസ് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ജോർജിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി.‌