മൂന്നുമാസം പ്രായമായ കുഞ്ഞുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

മൂന്നുമാസം പ്രായമായ കുഞ്ഞുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു.


മുണ്ടക്കയം : ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞു. മൂന്നുമാസം പ്രായമായ കുഞ്ഞ് അടക്കം  അഞ്ചുപേർ പേർ പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു .

ശനിയാഴ്ച പുലർച്ചെ കെ ആർ 6 30ന് ദേശീയപാതയിൽ പെരുവന്താനം   മരുതുംമൂട്ടിൽ ആണ് അപകടം നടന്നത്. വണ്ടിപ്പെരിയാർ എവിറ്റി കമ്പനിയിലെ അരണയ്കൽ ഡിവിഷനിലെ  സെബാസ്റ്റ്യൻ (30), അമ്മ സിസിലി (52), ഭാര്യ ഷേർലി (24), ആംബുലൻസ്  ഡ്രൈവർ സ്റ്റീഫൻ (42) എന്നിവർക്കാണ് പരിക്കേറ്റത് .

സെബാസ്റ്റ്യന്റെ മൂന്നുമാസം പ്രായമായ  കുഞ്ഞിന്റെ ചികിത്സയ്ക്കായി കോട്ടയം  മെഡിക്കൽ കോളേജ്   ആശുപത്രിയിലേക്ക്  പോവുകയായിരുന്നു. കുട്ടിക്ക് പരിക്കില്ല. മെഡിക്കൽ  ട്രസ്റ്റ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി ഇവരെ വിട്ടയച്ചു. ഇറക്കം  ഇറങ്ങിവരുന്ന എന്ന വഴി വാഹനത്തിന്റെ   നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ റബ്ബർ തോട്ടത്തിലേക്ക്  മറിയുകയായിരുന്നു