താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സുകൾ കേടായിട്ടു മാസങ്ങളായി … അതു മുതലെടുത്ത്‌ സ്വകാര്യ ഏജന്‍സികള്‍ രോഗികളെ പിഴിഞ്ഞു കൊള്ളലാഭം കൊയ്യുന്നു..

താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സുകൾ കേടായിട്ടു മാസങ്ങളായി …  അതു മുതലെടുത്ത്‌ സ്വകാര്യ ഏജന്‍സികള്‍ രോഗികളെ പിഴിഞ്ഞു കൊള്ളലാഭം കൊയ്യുന്നു..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സ് സര്‍വ്വീസ് ഇല്ലാത്തത് മൂലം സാധാരണ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു.

ഇതിനെ മുതലെടുത്ത്‌ സ്വകാര്യ ഏജന്‍സികള്‍ രോഗികളെ പിഴിഞ്ഞു കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു. ആശുപത്രിയിലെ ആംബുലന്‍സുകള്‍ മാസങ്ങളായി കേടായി കിടക്കുകയാണ്. ഒരെണ്ണം കട്ടപ്പുറതായിട്ട് വര്‍ഷങ്ങളായി.

കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയ കേന്ദ്രമാണ് താലുക്ക് ആശുപത്രി. സാധാരണക്കാരാണ് ഇവിടെ എത്തുന്നതില്‍ ബഹു ഭൂരിപക്ഷവും. അപകടങ്ങളും അത്യാവശ്യ ആവശ്യങ്ങളും വരുന്പോൾ രോഗികളെ മാറ്റുവാന്‍ ആംബുലന്‍സ് ലഭ്യമല്ലാത്തത് മൂലം സ്വകാര്യ സര്‍വ്വീസുകാര്‍ പറയുന്ന പണം ജനങ്ങള്‍ക്ക് കൊടുക്കേണ്ടി വരുന്നത് ദുരിതം ഇരട്ടിയാക്കുകയാണ്.

ജനറല്‍ ആശുപത്രി ആയി ഉയര്‍ത്തിയപ്പോള്‍ അധികൃതര്‍ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കിയതാണ്. അതിനു ശേഷം കാഞ്ഞിരപ്പള്ളി എം.എല്‍.എ എന്‍.ജയരാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനെജ്മെന്റ് കമ്മിറ്റിയിലും ഇത് സംബധിച്ച് ധാരണ ആയതാണ്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വിഷം കഴിച്ച സംഭവുമായി ബന്ധപ്പെട്ടു ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റുവാനായി ആംബുലന്‍സ് ഇലാത്തത് മൂലം അര മണിക്കൂറോളം വൈകുകയും ചെയ്തതാണ്. എന്നിട്ടും ഇന്നേ വരെ അധികാരികള്‍ ആരും കണ്ണ് തുറന്നിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

കൂടതെ ആശുപത്രിക്ക് പുറത്തെ റോഡില്‍ സ്വകാര്യ ആംബുലന്‍സുകൾ നിരന്നു കിടക്കുന്നതും സംശയത്തിനു ഇടയാക്കുന്നുണ്ട്. അടിയന്തിരമായി പ്രശ്നം പരിഹരിച്ച് സാധാരണകാര്‍ക്ക്‌ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

amal logo