അയ്യപ്പനെ കാണുവാൻ സായിപ്പന്മാർ കെട്ടുമുറുക്കി അമേരിക്കയിൽ നിന്നും എരുമേലിയിലെത്തി പേട്ടതുള്ളി ശബരിമലയിലേക്ക് പുറപ്പെട്ടു

അയ്യപ്പനെ കാണുവാൻ സായിപ്പന്മാർ കെട്ടുമുറുക്കി  അമേരിക്കയിൽ നിന്നും എരുമേലിയിലെത്തി പേട്ടതുള്ളി  ശബരിമലയിലേക്ക് പുറപ്പെട്ടു

എരുമേലി : അയപ്പന്റെ കീർത്തി അമേരിക്കയിലും എത്തി എന്നതിന് തെളിവായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നും ഏഴംഗ സയിപ്പൻമാരുടെ തീര്‍ഥാടക സംഘം ശബരിമലക്ക് പോകുവാനായി എരുമേലിയിൽ എത്തി. ഇന്ന് എരുമേലിയിലെത്തിയ സംഘം വാവരുപള്ളിയിലും, പേട്ടധര്‍മ്മശാസ്താ ക്ഷേത്രത്തിലും തൊഴുതു. തുടര്‍ന്ന് പേട്ടതുള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തൊഴുത് ശബരിമലയിലേക്ക് പുറപ്പെട്ടു. ന്യൂയോര്‍ക്കില്‍ റോചസ്റ്ററില്‍ താമസിക്കുന്നവരാണ് ഇവര്‍. .

ഇവർ വെറും നേരംപോക്കിനല്ല ശബരിമലക്ക് പോകുന്നത്. 41 ദിവസത്തെ കഠിനവൃതമെടുത്ത് എല്ലാ ചടങ്ങുകളും നടത്തി കെട്ടുമുറുക്കിയാണ് എത്തിയിരിക്കുന്നത് . തമിഴ്‌നാട് മഹാലിംഗപുരം ലക്ഷ്മി നാരായണനാണ് ഗുരുസ്വാമി. ചിദംബരം നടരാജ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് കെട്ടുമുറുക്കിയത്.

അഞ്ചു വര്‍ഷമായി ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശിയായ ജഗനാഥനിൽ നിന്നുമാണു അവർ ശബരിമലയുടെ മഹത്വത്തെ പറ്റി അറിയുന്നത്. അറിഞ്ഞപ്പോൾ അയപ്പനെ നേരിട്ട് കാണണമെന്നു ആഗ്രഹം . വ്രതങ്ങൾ എല്ലാം പാലിക്കുകയാണെങ്കിൽ ശബരിമലക്ക് കൊണ്ടുപോകാമെന്ന് ജഗനാഥൻ വാക്ക് കൊടുത്തപ്പോൾ അവർ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയ ശേഷമാണു ശബരിമലയിലേയ്ക്കുള്ള സംഘത്തിന്റെ കന്നിയാത്ര.

മഴയുടെ ശല്യം നല്ലതുപോലെ ഉണ്ടങ്കിലും അതൊന്നു അവരുടെ ആവേശത്തെ തണുപ്പിക്കുന്നില്ല…സ്വാമിയേ അയ്യപ്പോ എന്ന മന്ത്രം നിർത്താതെ ഒരുവിട്ടുകൊണ്ട് അവർ എരുമേലിയിൽ നിന്നും ശബരിമലയിലേക്ക് തിരിച്ചു.
americans-to-sabarimlala-1

americans-to-sabarimlala-2

അയ്യപ്പനെ കാണുവാൻ സായിപ്പന്മാർ കെട്ടുമുറുക്കി അമേരിക്കയിൽ നിന്നും എരുമേലിയിലെത്തി പേട്ടതുള്ളി ശബരിമലയിലേക്ക് പുറപ്പെട്ടു