ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബിജെപി ദേശീയ അധ്യക്ഷന്‍  അമിത്ഷാ  മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

മണിമല : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനനില താറുമാറായതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായ മാനഭംഗത്തിനിരയായത് ഇതിനുദാഹരണമാണ്. ഇതില്‍ ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിമല പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിമലയാറിന്റെ തീരം ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ അലകടലായി. ബിജെപിയുടെ കേരളത്തിലെ മുന്നേറ്റത്തിന്റെ പരിഛേദമായിരുന്നു മണിമലയിലേക്ക് ഒഴുകിയെത്തിയ ജനസാഗരം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാക്കുകള്‍ക്ക് മുമ്പില്‍ ആവേശ ഭരിതരായ ജനം ആർപ്പുവിളിച്ചു.

ഉച്ചകഴിഞ്ഞ് 3.05ന് കറിക്കാട്ടൂര്‍ സിസിഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ അമിത്ഷായെ സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ സ്വീകരിച്ചു. തുടര്‍ന്ന് സമ്മേളനം നടക്കുന്ന മണിമല പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് കാറിലാണ് അദ്ദേഹം എത്തിയത്.

മണിക്കൂറുകള്‍ക്ക് മുമ്പേ മണിമലയിലെ ഓരോ വീഥികളും ഉത്സവ പ്രതീതിയില്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായി വാഹനങ്ങളിലും ഘോഷയാത്രയായും ജനങ്ങള്‍ സമ്മേളനവേദിയിലേക്ക് ഒഴുകുകയായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങളെക്കൊണ്ട് സമ്മേളന നഗരി നിറഞ്ഞിരുന്നു.

അമിത് ഷായേയും മറ്റു നേതാക്കളെയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിനെയും സമീപമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ആര്‍പ്പു വിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.

ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആമുഖ പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ അദ്ദേഹം ഇതേ മാതൃകയില്‍ കേരളത്തിലും ഭരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചു. രാജ്യത്തെ അഴിമതി തുടച്ചു നീക്കിയ മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഭരണമാണ് നടത്തുന്നത്. ഇടത് വലത് മുന്നണികളുടെ അഴിമതി ഭരണം കണ്ടുമടുത്ത കേരള ജനതയ്ക്ക് പാവപ്പെട്ടവനുവേണ്ടിയുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. പുതിയ ആശയങ്ങള്‍ ഉള്ള സര്‍ക്കാരാണ് കേരളത്തില്‍ വരേണ്ടത്. യുവാക്കള്‍ ജോലി അന്വേഷിച്ച് സംസ്ഥാനം വിടുകയാണ്. ഇതിനെല്ലാം പരിഹാരം വേണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലും വരണമെന്നും കണ്ണന്താനം പറഞ്ഞു.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വീട് ഭരിച്ചത് ഗണ്‍മാനായ സലിംരാജാണ്. അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്ന് പറഞ്ഞ കെ. പി.സി.സി. പ്രസിഡന്റ് സുധീരന്‍ ഒടുവില്‍ അടൂര്‍ പ്രകാശിനുവേണ്ടി വോട്ടുതേടിയതും വിരോധാഭാസമായെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

എന്‍ഡിഎയുടെ വലിയൊരു മുന്നേറ്റമാണ് രാജ്യത്തെമ്പാടും കാണുന്നതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ഏക പ്രകടന പത്രിക എന്‍ഡിഎയുടേതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും ബംഗാളിലേതുപോലെ കേരളത്തിലും ഒന്നിക്കുന്ന കാലം വിദൂരമല്ലെന്ന് ബി. രാധാകൃഷ്ണമേനോന്‍ പറഞ്ഞു. എന്‍ഡിഎ ഇരുമുന്നണികളെയും പരാജയപ്പെടുത്തുന്ന മുന്നണിയായി കേരളത്തില്‍ മാറിക്കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് കേരള രാഷ്ട്രീയവും മാറി നില്‍ക്കില്ലെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

ബിജെപി നേതാക്കളായ വി. മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ബി. രാധാകൃഷ്ണമേനോന്‍, എന്‍.ഹരി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്, ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളം പതിറ്റാണ്ടുകളായി എഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ്. മാറിമാറി വരുന്ന ഈ മുന്നണി ഭരണമാണ് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തിയത്. ആരെയും തെരഞ്ഞെടുക്കാന്‍ വേണ്ടിയല്ല ഇതുവരെ ജനങ്ങള്‍ വോട്ടുചെയ്തിരുന്നത്. ഒരു മുന്നണിക്കെതിരായ വികാരം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അടുത്ത മുന്നണി ജയിച്ചു വരികയാണ് ചെയ്യുന്നത്.

ഇടതു മുന്നണിയും കോണ്‍ഗ്രസ്സും ആദര്‍ശത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുന്നണിയോ പാര്‍ട്ടിയോ അല്ല. അതുകൊണ്ടാണ് അവര്‍ ബംഗാളില്‍ സഖ്യം രൂപീകരിച്ചതും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നതും. അധികാരമോഹമാണ് ഇവരെ മുന്നോട്ടു നയിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.

കേരളത്തില്‍ എല്ലാ രംഗങ്ങളിലും അഴിമതിയാണ്. ഖജനാവിന്റെ പകുതിയിലധികം അഴിമതിയിലൂടെ നഷ്ടമാക്കി. എന്നാല്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം തികഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു ആരോപണം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

amit-shat-at-manimala-5

amit-shat-at-manimala-4

amit-shat-at-manimala-3

amit-shat-at-manimala-2

amit-shat-at-manimala-main

LINKS