മുണ്ടക്കയം എം ഇ എസ് സ്കൂളിൽ ‘അമ്മയറിയാൻ’ സെമിനാർ

മുണ്ടക്കയം  എം ഇ എസ് സ്കൂളിൽ ‘അമ്മയറിയാൻ’ സെമിനാർ

മുണ്ടക്കയം ∙ എംഇഎസ് സ്കൂളിൽ ‘അമ്മയറിയാൻ’ സെമിനാർ വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, പ്രിൻസിപ്പൽ ആർ. രഞ്ജിത്ത്, പിടിഎ പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, ഡെയ്സമ്മ സെബാസ്റ്റ്യൻ, പഞ്ചായത്തംഗം സൂസമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.

പാരമ്പര്യ ഭക്ഷണരീതി, പ്രകൃതി സൗഹൃദ സൗന്ദര്യവൽക്കരണം, അവധിക്കാലം എങ്ങനെ ഫലപ്രദമാക്കാം തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാർ നടത്തുന്നത്.