കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയ കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡിൽ വീണ്ടും കോവിഡ്.. പ്രദേശവാസിയയായ കോളേജ് അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചു .

കണ്ടെയ്ന്‍മെന്റ്  സോണിൽ നിന്നും ഒഴിവാക്കിയ കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡിൽ വീണ്ടും കോവിഡ്..  പ്രദേശവാസിയയായ കോളേജ് അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചു .


കാഞ്ഞിരപ്പള്ളി : ആശ്വാസ വാർത്ത താൽക്കാലികം മാത്രമായിരുന്നു. ഒരാഴ്ച മുൻപ്, മൂന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനാൽ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന കാഞ്ഞിരപ്പള്ളി പതിനെട്ടാം വാർഡ് ഞള്ളമറ്റം പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നും ഇന്ന് രാവിലെ ഒഴിവാക്കിയതിന്റെ ആശ്വാസത്തിൽ ആയിരുന്ന പ്രദേശവാസികളെ ഞാട്ടിച്ചുകൊണ്ട് ഉച്ചയോടെ വാർഡിലെ അഞ്ചിലിപ്പ പ്രദേശത്തു നിന്നും കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ പതിനെട്ടാം വാർഡിൽ നിന്നും രോഗബാധിതരുടെ എണ്ണം നാലായി.

വാർഡിലെ ഒരു കോളേജ് അധ്യാപകനാണ് (41) ഇന്ന് രോഗം സ്ഥിരീകരിച്ചത് . പതിനെട്ടാം വാർഡിൽ നേരത്തേ രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സ്രവ പരിശോധന നടന്ന ചിറക്കടവ്‌ പള്ളിപ്പടിയിലേക്കു തനിക്കും പരിശോധന വേണമെന്ന ആവശ്യവുമായി അധ്യാപകൻ ഇന്ന് രാവിലെ എത്തുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. തുടർന്ന് രോഗബാധിതനെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സമ്പർക്ക ബാധിതരുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു .