തായ്‌ലന്‍ഡിലെ പ്രശസ്ത കലാകാരി ആന്റ് ലക്‌സിനി രംഗാവതരണശില്‍പ്പശാലയ്ക്കായി പൊന്‍കുന്നത്ത്

തായ്‌ലന്‍ഡിലെ പ്രശസ്ത കലാകാരി ആന്റ് ലക്‌സിനി രംഗാവതരണശില്‍പ്പശാലയ്ക്കായി പൊന്‍കുന്നത്ത്

പൊന്‍കുന്നം: തായ്‌ലന്‍ഡിലെ പ്രശസ്ത കലാകാരി ആന്റ് ലക്‌സിനി രംഗാവതരണശില്‍പ്പശാലയ്ക്കായി പൊന്‍കുന്നത്തെത്തി.

ജനകീയ വായനശാലയിലെ ഉണ്ണിയരാജ്, രംഗയൗവനം എന്നീ രംഗാവതരണ വേദികളാണ് ആന്റിന് ആതിഥ്യമരുളിയത്. മൂന്നാം തീയതി പകല്‍ മുഴുവന്‍ ആന്റ് വായനശാലാഹാളില്‍ ശില്‍പ്പശാല നയിച്ചു.

രംഗാവതരണം, പാവനാടകം, ദീപവിതാനം ചലച്ചിത്രാഭിനയം എന്നീ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടിയ ആന്റ് ലക്‌സിനി തായ്‌ലന്‍ഡില്‍ സര്‍വകലാശാലാ അധ്യാപികയായിരുന്നു. ഇപ്പോള്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രംഗവേദിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ്.

ശില്‍പ്പശാലയെ തുടർന്നുള്ള സമാപനസമ്മേളന ചടങ്ങിൽ ജനകീയ വായന ശാല പ്രസിഡന്റ് സതി സുരേന്ദ്രൻ വായനശാലയുടെ ഉപഹാരം ലെക്സിനിക്ക് കൈമാറി. സെക്രട്ടറി വി. മധു, വൈസ് പ്രസിഡന്റ് ടി.എസ്. ബാബുരാജ് തുടങ്ങിയവര് പങ്കെടുത്തു.

2-web-ant-laxini-thailand

3-web-ant-laxini-thailand

5-web-ant-laxini-thailand

6-web-ant-laxini

7-web-and-laxini-thailand

9-web-and-laxini-thailand

1-web-ant-laxini-thailand