അതിജീവനത്തിന്റെ മഹനീയ മാതൃക.. വടംവലി മത്സരം ആഘോഷമാക്കി ഏഞ്ചൽവാലി നിവാസികൾ..

അതിജീവനത്തിന്റെ മഹനീയ മാതൃക..   വടംവലി മത്സരം ആഘോഷമാക്കി ഏഞ്ചൽവാലി നിവാസികൾ..

എരുമേലി : ഒന്നര മാസം മുൻപ് അപ്രതീക്ഷിതമായി ഉണ്ടായ മഹാപ്രളയം തകർത്തെറിഞ്ഞ ഏഞ്ചൽവാലി എന്ന കൊച്ചുഗ്രാമം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ, നഷ്ട്ടപെട്ടു എന്ന് കരുതിയ ജീവിതം തിരിച്ചു പിടിച്ചു.. അതും ആഘോഷമായി തന്നെ.. ലോകത്തിനു തന്നെ മാതൃകയായിമാറിയ ആ കൊച്ചു ഗ്രാമത്തിന്റെ അതിജീവനത്തിന്റെ ആഘോഷത്തിന് പ്രോത്സാഹനവുമായി നാടെങ്ങും നിന്നും ജനങ്ങൾ ഒഴുകിയെത്തി.

അതിജീവനത്തിന്റെ ആഘോഷമായി ഏഞ്ചൽവാലി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നാട്ടുകാർ ഒന്നുപേർന്നു നടത്തിയ അഖില കേരളാ വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം മുതലായ ജില്ലകളിൽ നിന്നും എത്തിയത് 47 ടീമുകളിൽ നിന്നായി 329 മത്സരാർഥികൾ.. കമ്പംമെട്ടിൽ നിന്നുപോലും വാർത്തയറിഞ്ഞു വടംവലി ആഘോഷമാക്കുവാൻ ടീം എത്തിയത് നാട്ടുകാർക്ക് ആവേശം പകർന്നു. സെപ്റ്റംബർ 30 നു വൈകിട്ട് ഏഴുമണിയോടെ തുടങ്ങിയ മത്സരങ്ങൾ തീർന്നത് ഒക്ടോബർ ഒന്നിന് വെളുപ്പിന് രണ്ടുമണിയോടെ .. എല്ലാ മത്സരങ്ങളും തീർന്ന് വിജയികൾക്ക് സമ്മാനദാനവും നടത്തി , തങ്ങളുടെ നന്ദിയും അറിയിച്ച ശേഷമാണു നാട്ടുകാർ പിരിഞ്ഞുപോയത്.

ഒന്നര മാസം മുൻപ് പ്രളയജലത്താൽ ചുറ്റപ്പെട്ടു, പുറംലോകവുമായി എല്ലാ ബന്ധങ്ങഉം അറ്റുപോയ സാഹചര്യത്തിൽ, പ്രസവ സമയം അടുത്ത ഒരു ഗർഭിണിയെ രക്ഷപെടുത്തുവാൻ അടിയന്തിരമായി ഹെലികോപ്റ്റർ ഇറക്കിയ സൈന്റ്റ് മേരീസ് സ്‌കൂളിന്റെ മൈതാനത്തിൽ വച്ച് തന്നെയാണ് ഇത്തവണ വടംവലി മത്സരം നടത്തിയത്. ആപത്തിൽ പെട്ട സമയത്തു തങ്ങളെ മനസ്സറിഞ്ഞു സഹായിച്ചതിന് പ്രതുപകരമായി മത്സരത്തിൽ നിന്നും പിരിഞ്ഞുകിട്ടിയ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് മാതൃകാ ഗ്രാമമായി ഏഞ്ചൽവാലി മാറിക്കഴിഞ്ഞു..

എല്ലാ വർഷവും നടക്കാറുള്ള പ്രസിദ്ധമായ ഏഞ്ചൽവാലി വടംവലി മത്സരത്തിൽ കാഷ് അവാർഡിനു പുറമേ സമ്മാനങ്ങളായി മുട്ടനാടും പൂവൻകോഴിയുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു. ഒപ്പം സദ്യയും. എന്നാൽ പ്രളയം തകർത്ത ഏഞ്ചൽവാലി ഇത്തവണ വടംവലിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക സമാഹരിക്കാൻ വേണ്ടിയായിരുന്നു.

ഏഞ്ചൽവാലിയിൽ വച്ച് സെപ്റ്റംബർ 30 നു നടന്ന അഖില കേരളാ വടംവലി മത്സരത്തിൽ പങ്കെടുത്ത 47 ടീമുകളിൽ നിന്നും നെഹ്‌റുജി, ഉള്ളനാട്, പാലാ ഒന്നാം സമ്മാനം നേടി . സെമിയിൽ ഉദായ ക്ലബ് കഞ്ഞിക്കുഴി കോട്ടയത്തെ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് അവർ കിരീടം നേടിയത്. മൂന്നാം സ്ഥാനം ന്യൂ സ്റ്റാർ പൊൻകുന്നം നേടി. അവസാന പതിനാറ് ടീമുകളിൽ എത്തിയവർ ഇവർ : ( ക്രമമനുസരിച്ചു ) : സെവൻസ് വെളളിലാങ്കണ്ടം, യുവമൈത്രി കറിക്കാട്ടൂർ, ടോപ് സ്റ്റാർ പാലപ്ര, റോക്ക് കിംഗ്സ് ഞീഴൂർ, ഓൾ സ്റ്റാർ മീനടം, KTVR തിരുവഞ്ചൂർ , മേദല്ലൂർ പാല, 7 സ്റ്റാർ ഉരുളികുന്നം, ഫ്രണ്ട്സ് മഞാമറ്റം, കെൻറ് തിരുവഞ്ചൂർ, വീ വൺ പോതപ്പാറ, കിംങ്ങ്സ് വലവൂർ, യുവാ ഫ്രണ്ട്സ് പൊൻകുന്നം.

ഒന്നാം സമ്മാനമായ ഫാ. മാത്യു വടക്കേമുറി സ്മാരക ട്രോഫിയും 15001 രൂപയും നേടിയ ടീമിന് എരുമേലി ഗ്രാമ പഞ്ചായത് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ ട്രോഫിയും സമ്മാനത്തുകയും കൈമാറി. എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ.. ആന്റണി ചെന്നക്കാട്ടുകുന്നേൽ, വാർഡ് മെമ്പർമാരായ ശ്രീമതി സൂസമ്മ രാജു , മുൻ മെമ്പറായ സിബി, അനീഷ് വാഴയിൽ, FDA പ്രതിനിധി ശ്രീ ജോഷി ആന്റണി ഗ്രന്ഥശാല, താലൂക്ക് കൗൺസിൽ അംഗം ശ്രീ ആർ ധർമ്മകീർത്തി,പ്രസി: ജേക്കബ് ജോർജ് കായപ്പാക്കൽ, ശ്രീ ഗിരീഷ് പാറയ്ക്കൽ (IRE അസോസിയേഷൻ രക്ഷാധികാരി ) സാൻ മേറ്റ്സ് പ്രതിനിധികൾ മുതലായവർ ആദ്യാവസാനം സന്നിഹിതരായിരുന്നു. മത്സര നിയന്ത്രണം IRE കോട്ടയം ജില്ലാ അസോസിയേഷൻ ആണ് കൈകാര്യം ചെയ്തത്.

ഏഞ്ചൽവാലി നിവാസികളുടെ ആഘോഷ വടമാവലി മത്സരത്തിന്റെ ഫോട്ടോകളും വിഡിയോകളും ഇവിടെ കാണുക :

ജയത്തിനരികെ കാലിടറിയപ്പോൾ .. ഏഞ്ചൽവാലി വടംവലി മത്സരത്തിൽ നിന്നുള്ള ഒരു അവിസ്മരണീയ കാഴ്ച ..

ഏഞ്ചൽവാലിയിൽ വച്ച് നടന്ന അഖില കേരളാ വടംവലി മത്സരത്തിന്റെ സെമി ഫൈനൽ മത്സരത്തിൽ ന്യൂ സ്റ്റാർ പൊൻകുന്നം ഉറപ്പിച്ച ജയത്തിനരികെ കാലിടറിയപ്പോൾ കണ്ണീരോടെ പുറത്താകേണ്ടിവന്നു.

ഏഞ്ചൽവാലി നിവാസികളുടെ ആഘോഷ വടംവലി മത്സരത്തിന്റെ ഫോട്ടോകളും വിഡിയോകളും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

LINKS