ആനിത്തോട്ടം ചെക്കുഡാമിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തി.

ആനിത്തോട്ടം ചെക്കുഡാമിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തി.

കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം പ്രദേശത്തു താമസിക്കുന്ന നൂറ്റിയന്‍പതോളം കുടുംബങ്ങള്‍ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്കും, രൂക്ഷമായ ജലക്ഷാമത്തിനും അറുതി വരുത്തുന്നതിനുവേണ്ടി വാർഡ് മെമ്പർ ബീന ജോബി നടത്തിയ കഠിന പരിശ്രമങ്ങൾക്ക് ഫലസമാപ്തി കുറിച്ചുകൊണ്ട് ആനിത്തോട്ടം ചെക്കുഡാമിന്റെ നിര്‍മാണ പ്രവർത്തങ്ങൾക്ക് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനുവദിച്ച 43 ലക്ഷം രൂപ മുടക്കി യാണ് ചെക്ക്ഡാം കം കോസ് വേ നിര്‍മ്മിക്കുന്നത്

ആനിത്തോട്ടം – മംഗളാനഴ്‌സറി റോഡും,ബിഷ്പ് ഹൗസ് റോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണു തോടിന് കുറുകെ കോസ് വേ നിര്‍മിക്കുന്നത്. കോസ് വേ പൂർത്തിയാകുന്നതോടെ ആനിത്തോട്ടം നിവാസികളുടെ ഗതാഗത പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം ഉണ്ടാവുകയാണ്. കൂടാതെ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന ജലക്ഷാമത്തിനും ചെക്കഡാമിന്റെ നിര്‍മണത്തോടെ പരിഹാരമാകും.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് കമ്മിറ്റി പ്രസിഡന്റ് റോസമ്മ ആഗസ്തി മുഖ്യപ്രഭാഷണം നടത്തി .