അഞ്ജുവിന്റെ മരണം : പ്രതിഷേധം കനക്കുന്നു; വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

അഞ്ജുവിന്റെ മരണം : പ്രതിഷേധം കനക്കുന്നു; വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു


കാഞ്ഞിരപ്പള്ളി : പൊടിമറ്റത്തു നിന്നും ചേർപ്പുങ്കലിലെ കോളേജിൽ പരീക്ഷ എഴുതുവാൻ പോയപ്പോൾ കാണാതായ പൊടിമറ്റം അഞ്ചിലവ് പൂവത്തേട്ട് ഷാജിയുടെ മകളായ അഞ്ജു പി.ഷാജി (20) യെ മരിച്ച നിലയിൽ മീനച്ചിലാറ്റിൽ നിന്നും കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി സെൻറ് ആൻറണിസ് കോളജ് വിദ്യാർത്ഥിയായ അഞ്ജുവിനെ പരീക്ഷക്കിടെ കോപ്പിയടിച്ചന്നെ
ആരോപണത്തിൽ തുടർപരീക്ഷ എഴുതുവാൻ അനുവദിക്കാതിരുന്നതിൽ മനംനൊന്ത് മീനച്ചിലാറ്റിൽ ചാടുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ മേമേറിയൽ കോളേജിൽ പരീക്ഷ സെന്റർ ലഭിച്ചതിനെ തുടർന്ന് അഞ്ജു അവിടെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പരീക്ഷ സമയം കഴിഞ്ഞു ശനിയാഴ്ച വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. തുടർന്ന് പോലീസും ഫയർ ഫോഴ്‌സും , നാട്ടുകാരും സംയുകതമായി മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മീ​ന​ച്ചി​ലാ​റ്റി​ല്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഇ. ​എം. രാ​ധ​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ച് ജി​ല്ലാ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു..

​എന്നാൽ വിദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ചേ​ർ​പ്പു​ങ്ക​ൽ ബി​വി​എം ഹോ​ളി​ക്രോ​സ് കോ​ള​ജ് അ​ധി​കൃ​ത​ർ നിഷേധിച്ചു. വി​ദ്യാ​ർ​ഥി​നി ഹാ​ൾ ടി​ക്ക​റ്റി​ന് പി​ന്നി​ൽ കോ​പ്പി എ​ഴു​തി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ക​ൻ പ്രി​ൻ​സി​പ്പ​ലി​നെ വി​ളി​ക്കു​ക മാ​ത്ര​മാ​ണ് ഉണ്ടായതെന്നും , വി​ദ്യാ​ർ​ഥി​നി​യോ​ട് ആ​രും മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നി​ല്ല എന്നും കോളേജ് അധികൃതർ പറഞ്ഞു.
പ്രിൻസിപ്പാളിന്റെ മുറിയുടെ പുറത്തു കാത്തു നിൽക്കുവാൻ ആവശ്യപ്പെട്ടെങ്കിലും, വിദ്യാർത്ഥിനി ആരോടും പറയാതെ പുറത്തേക്കു പോവുകയായിരുന്നുവാവെന്നും അവർ പറഞ്ഞു. പ്രൈവറ്റായി പരീക്ഷ എഴുതുവാൻ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് മാത്രമാണ് തങ്ങൾ പരിശോധിക്കുന്നതെന്നും, അവരുടെ മറ്റു വിവരങ്ങൾ ഒന്നും തങ്ങൾക്കു ലഭിക്കാറില്ലെന്നും അതിനാൽ തന്നെ കുട്ടിയെ കാണാതായ വിവരം വിളിച്ചറിയിക്കുവാൻ യാതൊരു നിർവാഹവും ഇല്ലായിരുന്നുവെന്നും കോളേജ് അധികൃതർ പറഞ്ഞു. കോളേജിൽ നടന്ന സംഭവങ്ങളുടെ CCTV ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരുടെ മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

എന്നാൽ മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളൊണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നും പെൺകുട്ടിയുടെ പിതാവ് ഷാജി പറ‍ഞ്ഞു. മരണത്തിൽ പ്രി‍ന്‍സിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ജുവിനെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രി‍ന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് ഒപ്പം പരീക്ഷ എഴുതിയവർ പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു .