ദിവസേന പതിനായിരത്തിൽപരം ഭക്തർക്ക് മികച്ച ഭക്ഷണം നൽകി അയ്യപ്പധർമ്മസേവാസംഘം എരുമേലിയിൽ ..

ദിവസേന പതിനായിരത്തിൽപരം  ഭക്തർക്ക് മികച്ച ഭക്ഷണം നൽകി അയ്യപ്പധർമ്മസേവാസംഘം എരുമേലിയിൽ ..

കഴിഞ്ഞ നാൽപത് വർഷങ്ങളായി തമിഴ്നാട്ടിലും കേരളത്തിലുമുള്ള വിവിധ ക്ഷേത്രങ്ങളിൽ അന്നദാനം നടത്തി വരുന്ന തഞ്ചാവൂർ ശ്രീ അയ്യപ്പധർമ്മസേവാസംഘം ഈ മണ്ഡലകാലത്തും എരുമേലിയിൽ തീർത്ഥാടകർക്ക് സൗജന്യമായി ഭക്ഷണം നൽകാൻ എരുമേലി പട്ടണത്തിൽ അന്നദാന സെന്ററിന് തുടക്കം കുറിച്ചു. ജനുവരി ഒന്നാം തീയതി മുതൽ മകരവിളക്ക് വരെയാണ് അന്നദാന സെന്റർ പ്രവർത്തിക്കുന്നത്

എരുമേലി KSRTC സ്റ്റാൻഡിനു സമീപത്താണ് അന്നദാന സെന്റർ തുടങ്ങിയിരിക്കുന്നത് . കഴിഞ്ഞ 8 വര്ഷങ്ങളായി പതിവായി അവിടെത്തന്നെയാണ് അയ്യപ്പധർമ്മസേവാസംഘം അന്നദാന സെന്റർ നടത്തുന്നത്. അതിനു മുൻപ്, മുപ്പതു വർഷത്തിലേറെയായി അവർ സന്നിധാനത്ത് നേരിട്ട് ഭക്ഷണ വിതരണം നടത്തിവന്നിരുന്നു. എന്നാൽ സന്നിധാനത്ത് ദ്വേവസ്വം ബോർഡിന്റെ ഭക്ഷണ വിതരണം മാത്രമേ പാടുള്ളൂ എന്ന കോടതി നിയമം വന്നതോടെ അയ്യപ്പധർമ്മസേവാസംഘം അവരുടെ അന്നദാന സെന്റർ എരുമേലിയിലേക്കു മാറ്റുകയായിരുന്നു.

ദിവസേന പതിനായിരത്തോളം ആളുകൾക്കാണ് സെന്ററിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ദിവസവും വെളുപ്പിന് അഞ്ചര മുതൽ രാത്ര പന്ത്രണ്ടു മണി വരെ തടർച്ചയായി ഭക്ഷണ വിതരണം നടത്തുന്നുണ്ട്‌.

തങ്ങൾ കൊടുക്കുന്ന ഭക്ഷണം ഏറ്റവും മികച്ചത് ആയിരിക്കണമെന്നുള്ളതിനാൽ, തമിഴ്നാട്ടിൽ നിന്നം നേരിട്ടു എത്തിക്കുന്ന ഏറ്റവും മികച്ച നിലവാരമുള്ള അരിയും പച്ചക്കറികളും ധാന്യങ്ങളും ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. അയ്യപ്പധർമ്മസേവാസംഘം സെന്റർ നടത്തുന്ന രുചിയേറിയ ഭക്ഷണത്തിനായി തീർത്ഥാടകർ ക്ക്യു നിൽക്കുന്നത് പതിവ് കാഴ്ചയാണ്.