ല​ഹ​രി വി​മോ​ച​ന യാ​ത്ര​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ സ്വീ​ക​ര​ണം നൽകി

ല​ഹ​രി വി​മോ​ച​ന യാ​ത്ര​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ സ്വീ​ക​ര​ണം നൽകി

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​മൂ​ഹി​ക വി​പ​ത്താ​യ മ​ദ്യ​ത്തി​നും മ​യ​ക്കു മ​രു​ന്നു​ക​ൾ​ക്കു​മെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​ഷേ​ധ​വും സ​മ​ന്വ​യി​പ്പി​ച്ച് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ല​ഹ​രി വി​മോ​ച​ന യാ​ത്ര​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ല്‍​കി.

മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ന​യി​ക്കു​ന്ന വി​മോ​ച​ന യാ​ത്ര തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, പ്ര​സാ​ദ് കു​രു​വി​ള എ​ന്നി​വ​രെ സ്‌​കൂ​ള്‍ ലീ​ഡ​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജു​കു​ട്ടി ആ​ഗ​സ്തി, ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​നി​ലം, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സി​ബി​ച്ച​ന്‍ ജോ​സ​ഫ്, തോ​മ​സു​കു​ട്ടി കു​ള​വ​ട്ടം, പ്രി​ന്‍​സി​പ്പ​ൽ മേ​ഴ്‌​സി തോ​മ​സ്, ദേ​വ​സ്യാ​ച്ച​ന്‍ ചെ​റു​വ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു