പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ.

പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ.

പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ.
കാഞ്ഞിരപ്പള്ളി : സിറ്റിങ് എംപി ആന്റോ ആന്റണി പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുവാൻ തീരുമാനമായി. പത്തനംതിട്ടയില്‍ ആന്റോയ്ക്കു പകരം ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കും എന്ന് കരുതിയെങ്കിലും, ഉമ്മന്‍ചാണ്ടി ഇത്തവണ മത്സരിക്കുവാനില്ല എന്നറിയിച്ചതോടെ ആന്റോ ആന്റണിയെ സ്ഥാനാർഥിയാക്കുവാൻ കോൺഗ്രസ് ഹൈകമാൻഡ് തീരുമാനിക്കുകയായിരുന്നു. സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കണമെന്ന എഐസിസി നിര്‍ദേശമുള്ളതിനാല്‍ ആന്റോയുടെ സ്ഥാനാർത്ഥിത്വം എളുപ്പമായി.

ആദ്യവട്ട ചർച്ചകളിൽ പത്തനംതിട്ട ഡിസിസിയിലെ ചില അംഗങ്ങൾ ആന്റോയ്ക്കു എതിരായിരുന്നു. എതിര്‍പ്പുമായി ചില നേതാക്കൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ കാണുകയും. പത്തനംതിട്ട ഡിസിസി കെപിസിസിക്ക് നല്‍കിയ സാധ്യതാ പട്ടികയില്‍ നിന്ന് ആന്റോയെ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ടതോടെ കാര്യങ്ങൾ രമ്യതയിൽ പര്യവസാനിച്ചു.

ൽ ർൻ ൾ ൺ