ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി; ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി പരിഗണിക്കും.

ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി; ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട്  സമർപ്പിച്ച ഹര്‍ജി പരിഗണിക്കും.

ആന്റോ ആന്റണിയുടെ ഭാര്യയുടെ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഹൈക്കോടതി; ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർ‍ജി പരിഗണിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി എംപി മതത്തിന്‍റെ പേരിൽ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗങ്ങൾ‍ നടത്തുകയും ഭർ‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്ന് ആരോപണം ഉയർന്നിരുന്നു. ഇങ്ങനെയുള്ള പ്രസംഗങ്ങൾ‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഹർ‍ജി ഫയലിൽ സ്വീകരിക്കുകയാണെന്ന് കോടതി പറ‌ഞ്ഞു.

മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുന്നതോ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ച് നിഷിദ്ധമാണ്.

ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ 2019 ഏപ്രിൽ‍ ഏഴിന് തിരുവല്ല പി സി സെന്ററിൽ‍ നടത്തിയ പ്രസംഗം മതത്തിന്റെ അടിസ്ഥാനത്തിൽ‍ വോട്ട് ചെയ്യാന്‍ വോട്ടർ‍മാരെ പ്രേരിപ്പിക്കുന്നതാണെന്നും ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നുമാണ് ജസ്റ്റീസ് പി ബി സുരേഷ് കുമാർ‍ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്നാണ് ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എൽ‍ഡിഎഫ് പത്തനംതിട്ട പാർ‍ലമെന്റ്മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ അനന്തഗോപൻ‍ നൽ‍കിയ തെരഞ്ഞെടുപ്പ് ഹർ‍ജി നിയമപരമായി നിലനിൽ‍ക്കുന്നതാണെന്നും വിചാരണ നടക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയത്.

ഈ മാസം 13 മുതലാണ് കേസിൽ‍ വിചാരണ നടക്കുക. ക്രിസ്ത്യാനിയായ ഒരാൾ വേണം പാർ‍ലമെന്റിൽ എത്താനെന്നും 2009ൽ ആന്റോ ആന്റണി തെരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെയാണെന്നും പ്രസംഗത്തിൽ‍ ഗ്രേസ് ആന്റണി പറയുന്നു. പ്രസംഗത്തിന്റെ സിഡിയും ആനന്ദ ഗോപൻ‍ ഹർ‍ജിക്കൊപ്പം നല്‍കിയിരുന്നു.