പി.സി. ജോര്‍ജ് എം.എല്‍.എയുടെ പഴ്‌സണല്‍ സെക്രടറി ആന്‍റണി മാര്‍ട്ടിൻ ജോസഫ്‌ എൽ. ഡി. എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

പി.സി. ജോര്‍ജ് എം.എല്‍.എയുടെ പഴ്‌സണല്‍ സെക്രടറി  ആന്‍റണി മാര്‍ട്ടിൻ ജോസഫ്‌ എൽ. ഡി. എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ് എം.എല്‍.എയുടെ പഴ്‌സണല്‍ സെക്രടറി ആന്‍റണി മാര്‍ട്ടിൻ (കേരള കോണ്‍ഗ്രസ് സെക്കുലര്‍) ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

MSW ബിരുദധാരിയായ ആന്റണി മാര്‍ട്ടിന്‍ ജോസഫ് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് മുന്‍ അധ്യാപകനാണ്. കേരള യൂത്ത് ഫ്രണ്ട് സെക്യുലര്‍ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ കെഎസ്സി ജെയിലൂടെ രാഷ്ട്രീയ പ്രവേശം. പാലാ സെന്റ് തോമസ് കോളേജില്‍ ഡിഗ്രി പഠനം. സെന്റ് തോമസ് കോളേജിന്റെ ചരിത്രത്തിലെ ആദ്യ ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ ചുക്കാന്‍ പിടിച്ചു. കെഎസ്സി ജെ ജില്ലാ സെക്രട്ടറി, സെന്റ് തോമസ് കോളേജ് മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കെഎസ്സി ജെ, യൂത്ത് ഫ്രന്റ്‌ ജെ എന്നിവയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

പാലാ ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ തസ്തികയിലും കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജില്‍ എട്ടു വര്‍ഷം അധ്യാപകനായും പ്രവര്‍ത്തിച്ചു.

എംജി സര്‍വകലാശാല ഇന്റര്‍ കോളേജിയറ്റ് ഡിബേറ്റ് മത്സരങ്ങളിലെ സ്ഥിരം വിജയിയായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ജെസിഐ കുന്നുംഭാഗത്തിന്റെ പ്രോഗ്രാം കണ്‍വീനര്‍, പാതയോര ഉദ്യാനവല്‍ക്കരണത്തിന്റെ പ്രചാരകനും സംഘാടകനും മേലരുവി സംരക്ഷണ സമിതിയുടെ കണ്‍വീനറുമാണ്.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പേഴത്തുവയലില്‍ പരേതരായ ജോസഫ് ആന്റണി-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വപ്ന. മക്കള്‍: അലന്‍, അലോഷി, അലോണ

ഇലക്ഷൻ നോമിനേഷനിൽ കെട്ടിവക്കുവാനുള്ള തുക മുൻ കാഞ്ഞിരപ്പള്ളി MLA ശ്രീ. തോമസ്‌ കല്ലംപള്ളിയുടെ ഭാര്യ ത്രേസ്യകുട്ടി ടീച്ചരുടെ കൈയിൽ നിന്നുമാണ് ആന്‍റണി മാര്‍ട്ടിൻ വാങ്ങിയത് . ( ഫോട്ടോ കാണുക)