കാഞ്ഞിരപ്പള്ളിയിൽ മുൻ എം. എൽ. എ. അൽഫോൻസ് കണ്ണന്താനം ബി. ജെ. പി. പ്രചാരണ യോഗത്തിൽ നടത്തിയ വിവാദ പ്രസംഗം ..

കാഞ്ഞിരപ്പള്ളിയിൽ മുൻ എം. എൽ. എ. അൽഫോൻസ് കണ്ണന്താനം  ബി. ജെ. പി.  പ്രചാരണ യോഗത്തിൽ നടത്തിയ വിവാദ പ്രസംഗം ..

കാഞ്ഞിരപ്പള്ളി : ” ബി ജെ പി യിൽ ചേരൂ, നാടിന്റെ മുന്നേറ്റത്തിൽ അണി ചേരൂ ” എന്ന സന്ദേശവുമായി ബി ജെ പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രചാരണ യോഗത്തിൽ കാഞ്ഞിരപ്പള്ളിയിയുടെ മുൻ എം. എൽ. എ യും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനം നടത്തിയ വിവാദ പ്രസംഗം ഇവിടെ കാണുക ..

ഇന്ത്യയെ രക്ഷിക്കുവാൻ വേണ്ടി കാഞ്ഞിരപ്പള്ളി വിട്ടു ബി ജെ പി യിൽ ചേർന്ന് ഡൽഹിക്ക് പോയ കാര്യം അദ്ദേഹം വിവരിച്ചു. യു ഡി എഫ് സർക്കാരിനെയും, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെയും, കെ എം മണിയെയും നിശിതമായി വിമർശിച്ച അദ്ദേഹം നാലര വർഷങ്ങൾക്കു ശേഷം കാഞ്ഞിരപള്ളിയിൽ തിരിച്ചു എത്തിയത് എന്തിനാണെന്നും വിശദീകരിച്ചു ..

താൻ തുടങ്ങി വച്ച ബൈപാസ്‌ റോഡിന്റെ നിർമ്മാണം ഇനിയും തുടങ്ങുവാൻ സാധിക്കാത്തതിനെ അദ്ദേഹം പരിഹസിച്ചു.

താൻ കോട്ടയം കളക്ടർ ആയിരിക്കുന്ന സമയത്ത് നടത്തിയ ” ജനങ്ങളിലേക്ക് ” എന്ന പരിപാടി തന്നെയാണ് മുഖ്യമന്ത്രി പേര് മാറ്റി ” ജനസംബർക്ക പരിപാടി ” ആക്കിയതെന്നും, അത് തന്റെ ആശയം കോപ്പി അടിച്ചതെനെന്നും, കോപ്പി റൈറ്റ് ആക്ട്‌ പ്രകാരം കേസ് കൊടുത്താൽ മുഖ്യമന്ത്രി 10 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്നും അൽഫോൻസ് കണ്ണന്താനം പ്രസംഗ മദ്ധ്യേ പറഞ്ഞു

ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ.വി നാരയണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

വീഡിയോ കാണുക …

1-web-bjp-meeting

3-web-bjp-meeting

5-web-bjp-meeting

7-web-bjp-meeting

1-web-alphonse-kannanthanam

8-web-bjp-meeting