വെള്ളമിറങ്ങി, മൂന്നു ദിവസത്തെ ഒറ്റപ്പെടലിനു ശേഷം അറയാഞ്ഞിലിമണ്ണിൽ താത്കാലിക ആശ്വാസം; ഗതാഗതം താറുമാറായി .

വെള്ളമിറങ്ങി, മൂന്നു ദിവസത്തെ ഒറ്റപ്പെടലിനു ശേഷം അറയാഞ്ഞിലിമണ്ണിൽ  താത്കാലിക ആശ്വാസം; ഗതാഗതം താറുമാറായി .

വെള്ളമിറങ്ങി, മൂന്നു ദിവസത്തെ ഒറ്റപ്പെടലിനു ശേഷം അറയാഞ്ഞിലിമണ്ണിൽ താത്കാലിക ആശ്വാസം; ഗതാഗതം താറുമാറായി .

മുക്കൂട്ടുതറ : മലവെള്ളപാച്ചിലിനു ശമനം വന്നതോടെ അറയാഞ്ഞിലിമണ്ണിലെ കോസ്‌വേ പാലത്തിൽ നിന്ന് വെള്ളം പിൻവലിഞ്ഞു. അതോടെ പ്രദേശവാസികൾക്ക് നടന്നു അക്കരെയിക്കരെ പോകാമെന്നായി. മൂന്നു ദിവസത്തെ ഒറ്റപ്പെടലിനു ശേഷം അറയാഞ്ഞിലിമണ്ണിൽ താത്കാലിക ആശ്വാസം ലഭിച്ച സന്തോഷത്തിലാണ് ജനങ്ങൾ. എങ്കിലും ഗതാഗതം പുനഃസ്ഥാപിയ്ക്കുവാൻ ഇനിയും സാധിച്ചിട്ടില്ല. പാലത്തിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചുപോയതിനാൽ വാഹനങ്ങൾക്കു പാലത്തിലൂടെ സഞ്ചരിക്കുവാൻ സാധിക്കുന്നില്ല. പ്രദേശവാസികൾ മണ്ണും കല്ലുമിട്ട് കുഴികൾ നികത്തുവാൻ പരിശ്രമിക്കുന്നുണ്ട്. സാഹസികമായി ചിലർ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ കയറ്റി അകക്കരെ കടന്നിരുന്നു.

പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പാലം കടന്ന് അറയാഞ്ഞിലിമണ്ണിൽ എത്തി സ്ഥിതിഗതികൾ നേരിട്ട് കണ്ടറിഞ്ഞു. നാട്ടുകാരുടെ പരാതികൾ നേരിട്ട് സ്വീകരിച്ച കളക്ടർ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകി.

വലിയ തടികളും പാറകളും ഇടിച്ച് പാലത്തിന്റെ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങളുടെ തടികൾ തൂണുകളിൽ അടിഞ്ഞ നിലയിലാണ്. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമോയെന്ന ഭീതി വ്യാപകമായിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഗതാഗത യോഗ്യമാകാതെ അറയാഞ്ഞിലിമണ്ണിലേക്ക് ഇനി വാഹനഗതാഗതം സാധ്യമാകില്ല. അടിയന്തിര അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഉള്ള പ്രവൃത്തികൾക്ക് വിലയിരുത്തുന്നതിനായി മരാമത്ത് ഉദ്യോഗസ്ഥർ ഉടൻ സ്ഥലം സന്ദർശിച്ചേക്കും.

മൂ​ന്ന് വ​ശം പ​മ്പ​യും മ​റു​വ​ശം വ​ന​വു​മാ​യ കു​ന്നാ​ണ് അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് പ്ര​ദേ​ശം. ആ​റി​ൽ വെ​ള്ള​പ്പാ​ക്ക​മു​ണ്ടാ​യാ​ൽ പി​ന്നെ എ​ങ്ങോ​ട്ടും പോ​കാ​നാ​കാ​നാ​വാ​ത്ത അ​വ​സ്ഥയാണ് അവിടെയുള്ളത്. അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് കോ​സ്‌​വെ​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഈ​പ്ര​ദേ​ശ​ത്തെ അഞ്ഞൂറോളം ​കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യായിരുന്നു. അഞ്ഞൂറോളം ​കു​ടും​ബ​ങ്ങ​ളിലായി രണ്ടായിരത്തോളം ജനങ്ങൾ ആണ് അവിടെ കഴിയുന്നത്.

കോസ്‌വേ പാലത്തിന്റെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. തകർന്ന കോസ്‌വേ പാലം പുനർനിർമ്മിക്കണം എന്ന അപേക്ഷയുമായി അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് നിവാസികൾ മുട്ടാത്ത വാതിലുകളില്ല .