ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ രണ്ടുദിവസം ഒ.പി.വിഭാഗമില്ല

ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ  പൊൻകുന്നം അരവിന്ദ   ആശുപത്രിയിൽ രണ്ടുദിവസം ഒ.പി.വിഭാഗമില്ല


പൊൻകുന്നം: കാഷ് കൗണ്ടറിലെ ജീവനക്കാരിക്ക് കൊറോണ ബാധ സ്ഥിരീകരിച്ച അരവിന്ദ ആശുപത്രിയിലെ ഒ.പി.വിഭാഗം ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗം പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ചാവും ഒ.പി.യുടെ തുടർന്നുള്ള പ്രവർത്തനം.

രോഗബാധ കണ്ടെത്തിയ ജീവനക്കാരി 19 വരെയാണ് ആശുപത്രിയിൽ ചുമതല നിർവഹിച്ചിരുന്നത്. ആശുപത്രിയിൽ വന്നുപോയവർ ആശങ്കപ്പെടേണ്ടതില്ലെന്നും ദൈനംദിനം അണുവിമുക്തപ്രവർത്തനം, സാനിറ്റൈസേഷൻ, സാമൂഹിക അകലം, മുഖാവരണം തുടങ്ങി കോവിഡ് മാനദണ്ഡമനുസരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും വ്യക്തമാക്കി. 45 ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചെന്നും അരവിന്ദ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.