കോവിഡ് മുൻകരുതൽ : പൊൻകുന്നത്ത് KVMS റോഡ് അടച്ചു; ചിറക്കടവ് പഞ്ചായത്ത് 4, 5 വാർഡുകൾ കണ്ടയ്മെന്റ സോൺ ആക്കി

കോവിഡ് മുൻകരുതൽ : പൊൻകുന്നത്ത് KVMS റോഡ് അടച്ചു; ചിറക്കടവ് പഞ്ചായത്ത് 4, 5 വാർഡുകൾ കണ്ടയ്മെന്റ സോൺ ആക്കി

പൊൻകുന്നം: പൊൻകുന്നം അരവിന്ദ (KVMS ) ആശുപത്രിയിൽ വിവിധ ദിവസങ്ങളിലായി രണ്ടു ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ പൊൻകുന്നത്ത് ചിറക്കടവ് പഞ്ചായത്ത് 4, 5 വാർഡുകൾ കണ്ടയ്മെന്റ സോൺ ആക്കി പ്രഖ്യാപിച്ചു . ആശുപത്രിക്കു മുൻപിൽ കൂടി പോകുന്ന KVMS റോഡ് അടച്ചു.

കെ.വി.എം.എസ്. റോഡിൽ പൊൻകുന്നം മുതൽ പൊന്നയ്ക്കൽക്കുന്ന് വരെയും മൂലകുന്ന്, ചിത്രാഞ്ജലി ഭാഗങ്ങളിലും പോലീസ് താത്ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കടകൾ അടച്ചിടണമെന്ന് പോലീസ്നിർദേശം നൽകി.