ഒന്നര മാസം ജീവഭയത്തോടെ കൊലപാതക രഹസ്യം മനസ്സിൽ സൂക്ഷിച്ച ദൃക്സാക്ഷി സൈമൺ മനസ്സ് തുറന്നതോടെ കൊലപാതകി പിടിയിലായി ..

ഒന്നര മാസം ജീവഭയത്തോടെ കൊലപാതക രഹസ്യം മനസ്സിൽ സൂക്ഷിച്ച ദൃക്സാക്ഷി  സൈമൺ മനസ്സ് തുറന്നതോടെ കൊലപാതകി പിടിയിലായി ..

മുണ്ടക്കയം : കഴിഞ്ഞ ജൂലായ് 18 മുതൽ കാണാതായ വണ്ടൻപതാൽ തട്ടാശ്ശേരിൽ അരവിന്ദാക്ഷന്റെ (അരവിന്ദൻ-52) ജീവിച്ചപ്പുണ്ടോ അതോ മരിച്ചോ എന്നറിയാതെ പോലീസും ബന്ധുജനങ്ങളും നാട്ടുകാരും തേടി നടന്നപ്പോഴും, ജീവഭയത്തോടെ കൊലപാതക രഹസ്യം മനസ്സിന്റെ അടിത്തട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയായിരുന്ന സൈമൺ .

സംഭവ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ അരവിന്ദനും മാത്യുവും തമ്മിൽ എസ്റ്റേറ്റിൽ വച്ച് വാക്കു തർക്കം ഉണ്ടായി തുടർന്ന്. ഷെഡിനുളളിൽ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന മാത്യു, അരവിന്ദനെ മർദ്ദിച്ച് നിലത്തിടുകയും തൂമ്പാകൈ ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. സൈമൺ തടയുവാനെത്തിയെന്നും എന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപെടുത്തിയതോടെ മാറി നിൽക്കുകയായിരുന്നു എന്നും ഇയാൾ മൊഴി നൽകി.

മരണം ഉറപ്പായതോടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി പഴയ ചാണകകുഴിക്കുളളിൽ മൂടുകയായിരുന്നു. കൊലപാതകത്തിന് ദൃക്സാക്ഷിയായ സൈമൺ രഹസ്യം സൂക്ഷിക്കാനാവാതെ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിൽ
ബന്ധുക്കളോട് വിവരം പറയുകയും ഇവർ പൊലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്യുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയുമായിരുന്നു ചോദ്യം ചെയ്യലിൽ . മാത്യു കുറ്റം സമ്മതിക്കുകയും അരവിന്ദന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ജഡത്തിന്റെ അവശിഷ്ടങ്ങൾ റബർ തോട്ടത്തിലെ ചാണകക്കുഴിയിൽ നിന്ന് കണ്ടെത്തി. കൊലപാതകി മാത്യു വർക്കിയെ റിമാൻഡ് ചെയ്തു.

അരവിന്ദനെ കാണാതായതോടെ അരവിന്ദന്റെ ബന്ധുക്കൾ തോട്ടത്തിൽ എല്ലാ സ്ഥലങ്ങളിലും അന്വേഷിക്കുകയും ചെയ്തിരുന്നു. സൈമണോടും പല പ്രാവശ്യം അന്വേഷിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെ അയാൾ തനിക്കൊന്നും അറിയില്ല എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പോലീസ് ചോദ്യം ചെയ്തപ്പോഴും താൻ അന്നേ ദിവസം അരവിന്ദനെ കണ്ടിട്ടില്ല എന്നായിരുന്നു പറഞ്ഞത്.

ഒടുവിൽ സൈമൺ മനഃസാക്ഷികുത്തൽ സഹിക്കാനാവാതെ മനസ്സ് തുറന്നതോടെ കൊലയാളി മാത്യു വർക്കി പിടിയിലായി.

Aravindan-Murder-5

Aravindan-Murder-9