കുളിമുറിയില്‍ നിന്നും മൊബൈല്‍ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

കുളിമുറിയില്‍ നിന്നും മൊബൈല്‍ഫോണിൽ  ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

മുണ്ടക്കയം: കുളിമുറിയില്‍ നിന്നും മൊബൈല്‍ഫോണ്‍ ക്യാമറയായി ഉപയോഗിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച 45കാരന്‍ അറസ്റ്റില്‍. മുണ്ടക്കയം പറത്താനം ഉരുളമൊട്ട, നായ്ക്കമോടിയല്‍, ബാബു(45)നെയാണ് മുണ്ടക്കയം എസ്.ഐ.അനൂപ് ജോസും സംഘവും പിടികൂടിയത്.

പറത്താനത്തിനടുത്ത് വെട്ടുകല്ലാംകുഴിയില്‍ ഒരുവീട്ടില്‍ കൃഷി ജോലിക്കെത്തിയതായിരുന്നു ബാബു. ജോലിക്കിടിയില്‍ വീട്ടമ്മ കുളിക്കുന്നതിനായി കുളിമുറിയിലേക്കു കയറുന്നത് ഇയാളുടെ ശ്രദ്ധയില്‍പെട്ടു. ഇതോടെ കുളിമുറിയുടെ ഭിത്തിയിലെ ജനല്‍വഴി മൊബൈല്‍ ഫോണ്‍ കടത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വീട്ടമ്മ കണ്ടു.ഫോണ്‍ പിടിച്ചുവാങ്ങാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ബാബു ഓടി രക്ഷപെട്ടു. തുടര്‍ന്നു വീട്ടമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിൻതുടർന്ന് പിടികൂടിയെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല..

പരാതിയെ തുടര്‍ന്നു മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ വഴിയിലുപേക്ഷിച്ച മൊബൈല്‍ ഫോണ്‍ പൊലീസിന് കാട്ടികൊടുത്തു. ഇയാളില്‍ നിന്നും കണ്ടെത്തിയ മെമ്മറികാര്‍ഡ് പരിശോധനക്കയച്ചതായി പൊലീസ് അറിയിച്ചു. കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു എസ്.സി.പി.ഒമാരായ അനീഷ് കുമാര്‍, ബെന്നി ജേക്കബ് എന്നവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.

കുളിമുറിയില്‍ നിന്നും മൊബൈല്‍ഫോണിൽ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍