ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചയാൾ പിടിയില്‍

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചയാൾ പിടിയില്‍

എരുമേലി / തുലാപ്പള്ളി : പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചു എന്ന പരാതിയിൽ തുലാപ്പള്ളി കാരുവള്ളില്‍ സോബിന്‍ (തോമസ് -35) നെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്, സുഹൃത്തിന്റെ വീട്ടിലിരുന്നു മദ്യപിച്ച ശേഷം, സുഹൃത്ത് വീടിനു പുറത്തേക്കു പോയ സമയത്തു, തോമസ് വീടിന്റെ അകത്തു കയറി പന്ത്രണ്ടു വയസ്സുകാരിയായ പെൺകുട്ടിയ കടന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി പരിഭ്രാന്തയായയി നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കു ഓടുകയായിരുന്നു. ആ സംഭവം കണ്ട അയൽവാസികൾ പെൺകുട്ടിയ രക്ഷപെടുത്തി. . തുടർന്ന് പോലീസിൽ പരാതിയും നൽകി.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെ മണിമല സി. ഐ. ടി. ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.