മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

മുണ്ടക്കയത്ത്  കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

മുണ്ടക്കയം∙ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേർത്തല പട്ടണക്കാട് പുത്തൻതറ വീട്ടിൽ സാംജിത്ത് (26), പൊൻകുന്നം 20–ാം മൈൽ വട്ടക്കാവുങ്കൽ ഷിജോ പി.മാത്യു (32) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ.ഡി.സതീശന്റെ നേതൃത്വത്തിൽ എക്സൈസ് ഓഫിസർമാരായ പി.എ.നെജീബ്, മുഹമ്മദ് അഷറഫ്, എം.ടി.അജിമോൻ, ഷാനു കൃഷ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.