അരുവിത്തുറ പളളിയിൽ തിരുനാളിനിടെ വെടിക്കെട്ട് അപകടം, ഒരാൾ മരിച്ചു, എട്ടു പേര്‍ക്കു പരിക്ക്

അരുവിത്തുറ പളളിയിൽ തിരുനാളിനിടെ വെടിക്കെട്ട് അപകടം, ഒരാൾ മരിച്ചു, എട്ടു പേര്‍ക്കു പരിക്ക്

അരുവിത്തുറ • സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനിടെ നടന്ന വെടിക്കെട്ട് അപകടത്തില്‍ ഒരാൾ മരിച്ചു, എട്ടുപേര്‍ക്കു പരുക്കേറ്റു.

തീക്കോയി ചെങ്ങഴശേരില്‍ കുര്യാച്ചന്‍റെ മകന്‍ അമല്‍ കുര്യന്‍ (19) ആണ് അപകടത്തിൽ പെട്ട് മരിച്ചത്. , അരുവിത്തുറ പുള്ളോലില്‍ ജോസിന്‍റെ മകന്‍ അലന്‍ (17), മണിമല കരിക്കാട്ടൂര്‍ സ്വദേശി ജോസ് (53) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വൈക്കം പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാത്യുവിനെ പാലാ ജനറല്‍ ആശുപത്രിയും ചെമ്മണ്ണൂര്‍ ആലുംമൂട്ടില്‍ സിബിയുടെ മകന്‍ അലന്‍ (15), ഇടുക്കി മേരിഗിരി തൈപ്പറന്പില്‍ മധു (43), മേരിഗിരി തച്ചാംപറന്പില്‍ ജോണ്‍സണ്‍ ഐസക്ക് (48), മേരിഗിരി തടപ്ളാക്കല്‍ മെയ്‌ജോ (37), ഇടുക്കി പാണ്ടിപ്പാറതറയില്‍ ബെന്നി (49) എന്നിവരെ പരുക്കുകളോടെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. മൂന്നുസെറ്റ് വെടിക്കെട്ടാണ് ഉണ്ടായിരുന്നത്. അവസാനസെറ്റിന്‍റെ അവസാനഭാഗത്ത് കതിനാക്കുറ്റി മറിഞ്ഞ് ജനക്കൂട്ടത്തിന്‍റെ ഇടയിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കതിനാക്കുറ്റി മറിഞ്ഞതു കണ്ട് രക്ഷപ്പെടുന്നതിനായി ജനം വിരണ്ടോടുകയും ചെയ്തു. പൊലീസും നാട്ടുകാരും വൊളന്‍റിയര്‍മാരും ചേര്‍ന്നാണ് ്പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്ക് മീനച്ചില്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിറച്ച കതിന അബദ്ധത്തില്‍ മറിഞ്ഞുവീണതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തെതുടര്‍ന്ന് നാളെ നടത്താനിരുന്ന ചെറിയ വെടിക്കെട്ട് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി

അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനിടെ നടന്ന വെടികെട്ടിന്റെയും അപകടത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ ..

2-web-aruvithura-tragedy