ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആസർ ഫൗണ്ടേഷന്റേ നേതൃത്വത്തിൽ ആദരിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആസർ ഫൗണ്ടേഷന്റേ നേതൃത്വത്തിൽ ആദരിച്ചു.


കാഞ്ഞിരപ്പള്ളി ആസർ ഫൗണ്ടേഷന്റേ നേതൃത്വത്തിൽ എസ് എസ് എൽ സി, ഹയർസെക്കൻഡറി, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി സംഘടിപ്പിച്ച ചടങ്ങ് സിജി ഇൻറർനാഷണൽ സ്ഥാപക ചെയർമാൻ കെ പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആസർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. നൈനാർ മസ്ജിദ് ഇമാം ഇജാസുൽ കൗസരി, പ്രസിഡൻറ് പി. എം. അബ്ദുൾസലാം, കാഞ്ഞിരപ്പള്ളി എം. വി. ഐ. ഷാനവാസ് എ കരീം ഫൗണ്ടേഷൻ ഭാരവാഹികളായ മുഹമ്മദ് അൻസാരി, ഷംസുദ്ദീൻ തോട്ടത്തിൽ, റഫീഖ് ഇസ്മയിൽ, റിയാസ് കാൾടെക്സ്, അൽഫാസ് റഷീദ്, പി.എസ്. അൻസാരി, അൻവർ അൻസാരി, നിസാർ കല്ലുങ്കൽ, പാറത്തോട് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ അസീസ്, ഇമാം അർഷദ് ഖാസിമി എന്നിവർ പ്രസംഗിച്ചു