ആശാ ജോയി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ആശാ ജോയി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസ് പാർട്ടിയിലെ ചേനപ്പാടി ഡിവിഷൻ അംഗം ആശാ ജോയി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി എൽഡിഎഫ് ലെ പുഞ്ചവയൽ ഡിവിഷൻ അംഗം പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് ആശാ ജോയി വിജയിച്ചത് . ആദ്യം പ്രസിഡന്റായ കോൺഗ്രസിലെ അന്നമ്മ ജോസഫ് രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത് . കോൺഗ്രസ്–എഴ്, സിപിഎം–നാല്, സിപിഎെ–ഒന്ന്, കേരള കോൺഗ്രസ്–മൂന്ന് എന്നിങ്ങനെയാണ് ബ്ലോക്കിലെ കക്ഷിനില.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയിയെ പരിചയപ്പെടാം ..(വീഡിയോ)

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയിയെ പരിചയപ്പെടാം ..(വീഡിയോ) അവിചാരിതമായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന്, ചെറുപ്രായത്തിൽ തന്നെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏഴ് പഞ്ചായത്തുകളുടെ അധികാര കേന്ദ്രമായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി സ്ഥാനമേറ്റ ശ്രീമതി ആശ ജോയിയെ പരിചയപ്പെടാം .. താൻ കടന്നുവന്ന വഴികളെപ്പറ്റിയും, ഇനിയുള്ള തന്റെ സ്വപ്ങ്ങളെപ്പറ്റിയും, താൻ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന നാടിന്റെ വികസന പദ്ധതികളെപ്പറ്റിയും ആശ ജോയി വിശദമായി സംസാരിക്കുന്നു.. വീഡിയോ കാണുക : for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Saturday, January 6, 2018

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടുവർഷം കോൺഗ്രസിനും, അടുത്ത ഒരുവർഷം കേരള കോൺഗ്രസിനും അവസാന രണ്ടുവർഷം വീണ്ടും കോൺഗ്രസിനും എന്നായിരുന്നു കോൺഗ്രസ്, കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വങ്ങൾ തമ്മിലുണ്ടാക്കിയ ധാരണ. ഇതിനിടെ കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതും കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിനെ പിന്തുണച്ചതും കോൺഗ്രസിൽ ആശങ്കയ്ക്കിടയാക്കി.

കോൺഗ്രസ് , കേരളാകോൺഗ്രസ് ധാരണ പിശകിൽ പാർട്ടി നിർദേശ പ്രകാരം അന്നമ്മ ജോസഫ് കാലാവധി അവസാനിച്ചിട്ടും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ തുടർന്നിരുന്നു . പിന്നീട് കോൺഗ്രസ്, കേരള കോൺഗ്രസ് (എം) നേതൃത്വം വീണ്ടും ചർച്ചചെയ്ത് പുതിയ ധാരണയുണ്ടാക്കി.

ഒരുവർഷം കൂടി കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകാനാണ് പുതിയ ധാരണ. അവസാന രണ്ടുവർഷം കേരള കോൺഗ്രസിനു പ്രസിഡന്റ് സ്ഥാനമെന്നും ധാരണയായാണ് അന്നമ്മ ജോസഫ് രാജിവച്ചത്. കോൺഗ്രസിലെ ധാരണ പ്രകാരമാണ് ആശാ ജോയിയെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജോളി മടുക്കക്കുഴി [കേരള കോൺഗ്രസ്-എം] ഒരുവർഷംകൂടി തുടരും. കോൺഗ്രസ്–എഴ്, സിപിഎം–നാല്, സിപിഎെ–ഒന്ന്, കേരള കോൺഗ്രസ്–മൂന്ന് എന്നിങ്ങനെയാണ് ബ്ലോക്കിലെ കക്ഷിനില.

അവിചാരിതമായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന്, ചെറുപ്രായത്തിൽ തന്നെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏഴ് പഞ്ചായത്തുകളുടെ അധികാര കേന്ദ്രമായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി സ്ഥാനമേറ്റ ശ്രീമതി ആശ ജോയിയെ പരിചയപ്പെടാം .. താൻ കടന്നുവന്ന വഴികളെപ്പറ്റിയും, ഇനിയുള്ള തന്റെ സ്വപ്ങ്ങളെപ്പറ്റിയും, താൻ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന നാടിന്റെ വികസന പദ്ധതികളെപ്പറ്റിയും ആശ ജോയി വിശദമായി സംസാരിക്കുന്നു.. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/QzKMBm

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയിയെ പരിചയപ്പെടാം ..(വീഡിയോ)