മംഗള്‍യാന്റെ വിജയക്കുതിപ്പ് ചിത്രീകരിച്ച്‌ ഒന്പതാം ക്ലാസ്സുകാരന്റെ ഹ്രസ്വചിത്രം

മംഗള്‍യാന്റെ വിജയക്കുതിപ്പ് ചിത്രീകരിച്ച്‌   ഒന്പതാം ക്ലാസ്സുകാരന്റെ ഹ്രസ്വചിത്രം

പനമറ്റം: ഗവ. എച്ച്‌.എസ്.എസ്സിലെ അധ്യാപകരും വിദ്യാര്‍ഥികളും ഒരേ മനസ്സോടെ അഭിനന്ദിച്ചു; തങ്ങളുടെ സ്‌കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ രാജിനെ. പ്രായത്തെ വെല്ലുന്ന മികവുമായാണ് ഈ കുട്ടി മംഗള്‍യാന്റെ പര്യവേക്ഷണവും വിജയക്കുതിപ്പും 14 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ ഇവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

മംഗള്‍യാന് തുടക്കമിട്ട പി.എസ്.എല്‍.വി. വിക്ഷേപണംതൊട്ട് ഐ.എസ്.ആര്‍.ഒ.യിലെ ഗവേഷണരംഗവും ഒടുവില്‍ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതും വിശദീകരണവും പശ്ചാത്തല സംഗീതവും ചേര്‍ത്താണ് അശ്വിന്‍ ഒരുക്കിയത്. 5-ാം ക്ലാസ്മുതല്‍ കമ്ബ്യൂട്ടര്‍ഗ്രാഫിക്‌സിലും പരസ്യചിത്രീകരണത്തിലും ഗ്രാഫിക്‌സിലും തന്റെ വീട്ടിലെ കമ്ബ്യൂട്ടറില്‍ പരിശീലനം നേടിയ അശ്വിന്‍ രാജ് പരസഹായം ഇല്ലാതെയാണ് ഗൂഗിളില്‍നിന്നുള്ള ദൃശ്യങ്ങളും പത്രറിപ്പോര്‍ട്ടുകളും ചേര്‍ത്ത് ഹ്രസ്വചിത്രം എഡിറ്റ്‌ചെയ്തത്. സ്‌കൂള്‍ഹാളില്‍ ഈ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു

. പൊന്‍കുന്നം അട്ടിക്കല്‍ പാലാഴി രാജന്റെയും സന്ധ്യയുടെയും മകനാണ് അശ്വിന്‍ രാജ്. ബിരുദവിദ്യാര്‍ഥി അര്‍ജുന്‍ രാജാണ് സഹോദരന്‍. പനമറ്റം സ്‌കൂള്‍ഹെഡ്മിസ്ട്രസ് ആര്‍.കൃഷ്ണകുമാരിയും ശാസ്ത്രാധ്യാപകന്‍ രാജേഷ് കെ.രാജുവും നല്‍കിയ പിന്തുണയാണ് ഈ ചിത്രത്തിന്റെ വിജയം എന്ന് അശ്വിന്‍ പറഞ്ഞു.
2-web-mangalayan

3-web-mangalyaan

3-web-mangalyan
1-web-ashwin-raj-and-mangalyan