ആസിഫ : മുണ്ടക്കയത്ത് മദ്രസാ വിദ്യാർത്ഥികളുടെ പ്രതിഷേധ റാലി

മുണ്ടക്കയം: ആസിഫയുടെ കൊലപാതകം ,കിഴക്കന്‍ മലയോരമേഖലയില്‍ മദ്രസാ വിദ്യാർത്ഥികളുടെ പ്രതിഷേധമിരമ്പി.

ദക്ഷിണ മേഖല ലജ്‌നത്തുല്‍ മുഅല്ലിമീനും മഹല്‍ സംയുക്ത വേദിയുടെയും നേതൃത്വത്തില്‍ മേഖലയിലെ മദ്രസ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു ആസിഫ നിനക്ക് മാപ്പ് എന്ന മുദ്രാവാക്യവുമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. പുത്തന്‍ചന്തയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ബസ്റ്റാന്റ് മൈതാനിയില്‍ സമാപിച്ചു.

തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു ഉദ്ഘാടനം ചെയ്തു. മേഖലപ്രസിഡന്റ് വി.കെ.മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അബ്ദുല്‍ റൗഫ് മൗലവി, പി.കെ.സുബൈര്‍ മൗലവി, ഹംസ മൗലവി, അമീന്‍ മൗലവി, ലിയാക്കത്ത് സഖാഫി, ഷിഹാബുദ്ദീന്‍ നജ്മി, അബ്ദുല്‍ റഹ്മാന്‍ മൗലവി, അലവി ഫൈസി,പി.എസ്.ഹുസൈന്‍, കെ.ഇ.എ.അസീസ്,പി.കെ.ഷിഹാബ്, റഷീദ് കടവുകര എന്നിവര്‍ പ്രസംഗിച്ചു. ഷെമീര്‍ കുരീപ്പാറ,എ.ബി.സി.സാജിദ്, കമറുദ്ദീന്‍ ,ടി.സി.സെയ്തു മുഹമ്മദ്,എന്നിവര്‍ നേതൃത്വം നല്‍കി.