അസോവ വാര്‍ഷികസമ്മേളനം നടത്തി

അസോവ വാര്‍ഷികസമ്മേളനം നടത്തി

കാഞ്ഞിരപ്പള്ളി: അസോവയുടെ പതിനൊന്നാമത് വാര്‍ഷിക സമ്മേളനവും പ്ലാസ്റ്റിക്കിന് പകരമായ സഞ്ചി വിതരണവും കാഞ്ഞിരപ്പള്ളി പാസ്റ്ററൽ .സെന്റര്‍ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . പ്രസിഡന്റ് അഡ്വ.എബ്രഹാം മാത്യു പന്തിരുവേലിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാളും ചാന്‍സിലറുമായ റവ.ഡോ.കുര്യന്‍ താമരശേരി ഉദ്ഘാടനം ചെയ്തു.

”സ്വസ്ഥമായ വാര്‍ദ്ധക്യം” എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.എം.വി.വര്‍ഗീസ് മള്ളാത്ത് ക്ലാസ് നയിച്ചു. അസോവ ഡയറക്ടര്‍ ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ, ശ്രീ. എ.എം.മത്തായി, ശ്രീ.ജോയി ജോസഫ്, ശ്രീ. എ.സി.ഫ്രാന്‍സീസ്, പ്രൊഫ.ഫിലോമിന ജോസഫ് എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എണ്‍പത് വയസ് പൂര്‍ത്തിയായ ശ്രീ.എം.വി.വര്‍ഗീസ് മള്ളാത്ത്, ശ്രീ. എ.എം.മത്തായി, ശ്രീ.കെ ജെ തോമസ് കൊച്ചുപറമ്പിൽ എന്നിവരെ ആദരിച്ചു.