വിധി നല്‍കിയ ഇരുട്ടിനെ സ്വന്തം കഴിവുകളാൽ കൊണ്ട് വെല്ലുവിളിച്ചു കൊണ്ട് അസ്സിസ്സിയിലെ കൊച്ചു മിടുക്കർ

വിധി നല്‍കിയ ഇരുട്ടിനെ സ്വന്തം കഴിവുകളാൽ കൊണ്ട്  വെല്ലുവിളിച്ചു കൊണ്ട് അസ്സിസ്സിയിലെ കൊച്ചു മിടുക്കർ

കാഞ്ഞിരപ്പള്ളി: വിധി നല്‍കിയ ഇരുട്ടിനെ സ്വന്തം കഴിവുകളാൽ കൊണ്ട് വെല്ലുവിളിച്ചു കൊണ്ട് അസ്സിസ്സിയിലെ കൊച്ചു മിടുക്കർ… കണ്ണിനു കാഴ്ച ഇല്ലെങ്കിലും ആ പരിമിതി സ്വന്തം കഴിവുകളാൽ മറികടക്കുന്ന ഈ കുഞ്ഞു കൂട്ടുകാരെ പരിചയപ്പെടുക.

കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ അസീസി അന്ധവിദ്യാലയത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 43 പേരും ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന ഏഴു പേരുമാണ് ഇവിടെ അന്തേവാസികളായി ഉള്ളത്.കാഴ്ച്ച തകരാര്‍ മൂലം ദുരിതം അനുഭവിക്കുന്ന നിരവധി കുട്ടികളാണ് പഠനത്തിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നത്.

1968-ല്‍ തലയോലപറമ്പിന് സമീപം അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ നേതൃതത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അസീസി ആശ്രമം 1993മുതലാണ്‌ കാളകെട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. പരിമിതിക്കുള്ളില്‍ നിന്ന്കൊണ്ടും പഠന വിഷയങ്ങളില്‍ എന്നപോലെ കലാ,കായിക രംഗങ്ങളിലും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ഈ സ്കൂള്‍ കാഞ്ഞിരപ്പള്ളിക്ക് തന്നെ ഒരു അഭിമാനമാണ്.

വര്‍ഷങ്ങളായി അസീസി ആശ്രമത്തിലെ അന്തേവാസികളായ ഇവര്‍ക്ക് മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ബന്ധുവും സുഹൃത്തും കൂട്ടുകാരികളും എല്ലാം അസീസി ആശ്രമത്തിന്റെ സിസ്റ്റര്‍മാരാണ്

വീഡിയോ കാണുക :-

2-assissi-web

3-assissi-web

4-assissi-web

6-assissi-web

7-assissi-web

8-assissi-web

1-assissi--web