അതുല്യ പ്രതിഭയായ അതുല്യയെന്ന കൊച്ചുമിടുക്കിയെ വിധിയുടെ വിളയാട്ടത്തിനു വിട്ടുകൊടുക്കാതെ മാറോടു ചേർക്കുകയാണ് കണമലയെന്ന കൊച്ചു ഗ്രാമം…

അതുല്യ  പ്രതിഭയായ അതുല്യയെന്ന കൊച്ചുമിടുക്കിയെ വിധിയുടെ വിളയാട്ടത്തിനു വിട്ടുകൊടുക്കാതെ മാറോടു ചേർക്കുകയാണ് കണമലയെന്ന കൊച്ചു ഗ്രാമം…

അതുല്യ പ്രതിഭയായ അതുല്യയെന്ന കൊച്ചുമിടുക്കിയെ വിധിയുടെ വിളയാട്ടത്തിനു വിട്ടുകൊടുക്കാതെ മാറോടു ചേർക്കുകയാണ് കണമലയെന്ന കൊച്ചു ഗ്രാമം… അതുല്യയുടെ ജീവൻ നിലനിർത്തുവാൻ ഇപ്പോൾ വേണ്ടത് സുമനസ്സുകളുടെ കാരുണ്യം..

കണമല : കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമെഡല്‍ നേടി നാടിന്റെ അഭിമാനമായ തുലാപ്പള്ളി പൊട്ടൻപറമ്പിൽ സജി – സിന്ധു ദമ്പതികളുടെ മകളാണ് അതുല്യ സജി (17) എന്ന കൊച്ചുമിടുക്കി ഇപ്പോൾ സ്വന്തം ജീവൻ നിലനിർത്തുവാൻ പാടുപെടുകയാണ്. തലച്ചോറിൽ അണുബാധയും, ശ്വാസകോശക്കുഴല്‍ ചുരുങ്ങുന്ന അസുഖവും മൂലം ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ഒരിറ്റു ശ്വാസത്തിനായി കേഴുന്ന അവസ്ഥയിൽ ആയ ആ കൊച്ചു മിടുക്കിയുടെ ജീവൻ രക്ഷിക്കുവാൻ അത്യാവശ്യമായി വേണ്ടുന്നത് 25 ലക്ഷം രൂപ . സർക്കാരിന്റെ ചെറിയ സഹായം ലഭിച്ചുവെങ്കിലും അതുകൊണ്ടു ഒന്നുമാകാത്തതിനാൽ മാതൃവിദ്യാലയമായ കണമല സാന്തോം സ്‌കൂള്‍ പൂര്‍വിദ്യാര്‍ഥി അധ്യാപക സംഘടനയായ സാന്റ് മേറ്റ്‌സിന്റെ നേതൃത്വത്തില്‍ ചികിത്സക്ക് അഞ്ചു ദിവസം കൊണ്ട് പണം സ്വരൂപിക്കാനുള്ള പദ്ധതി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സുമനസുകൾ ഒന്നായി കനിഞ്ഞാൽ ചികിത്സക്ക് പണം തടസമാകാതെ അതുല്യയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനാകും. പരിമിതമായ സാഹചര്യങ്ങളോട് പടവെട്ടി ഉന്നത വിജയത്തിലേക്ക് കുതിച്ചു നാടിനു മുഴുവൻ മാതൃകയായ ആ കൊച്ചുമിടുക്കിയെ വിധിയുടെ വിളയാട്ടത്തിനു വിട്ടുകൊടുക്കാതെ മാറോടു ചേർത്ത് പിടിച്ചു സംരക്ഷിക്കുവാൻ ശ്രമിക്കുകയാണ് കണമലയെന്ന കൊച്ചു ഗ്രാമം.

തിരുവനന്തപുരം ജിവി രാജ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അതുല്യ 20 ദിവസം മുന്‍പു ബാധിച്ച പനിയെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ അതുല്യയെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റി. ശ്വാസകോശക്കുഴല്‍ ചുരുങ്ങുന്ന അസുഖമാണ് അതുല്യയെ വലയ്ക്കുന്നത്. ഇതുമൂലം സ്വയം ശ്വസിക്കാന്‍ സാധിക്കുന്നില്ല. വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് ഇന്നലെ അതുല്യയെ തിരുവനന്തപുരത്ത് എത്തിച്ചത്.

ബേക്കറി ജീവനക്കാരനായ സജിയുടെ ചെറിയ വരുമാനം കൊണ്ടാണു കുടുംബം പുലരുന്നത്. ഇതിനിടയിലാണ് അതുല്യയുടെ ചികിത്സച്ചെലവു കൂടി വരുന്നത്. തലച്ചോറിലെ അണുബാധ വലച്ചിരുന്ന അതുല്യ ഇതിനോടു പൊരുതിയാണു കായികമേളകളില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്.

25 ലക്ഷം രൂപയാണ് ഈ ചികിത്സയ്ക്കായി വേണ്ടി വരുന്നത്. അടിയന്തരസഹായമായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായികവികസന നിധിയില്‍ നിന്നാണു തുക അനുവദിക്കുന്നതെന്നു മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ടു തുടര്‍ചികിത്സ ഉറപ്പു വരുത്തിയെന്നും മന്ത്രി അറിയിച്ചു. മാതൃവിദ്യാലയമായ കണമല സാന്തോം സ്‌കൂള്‍ പൂര്‍വിദ്യാര്‍ഥി അധ്യാപക സംഘടനയായ സാന്റ് മേറ്റ്‌സിന്റെ നേതൃത്വത്തില്‍ ചികിത്സക്ക് അഞ്ചു ദിവസം കൊണ്ട് പണം സ്വരൂപിക്കാനുള്ള പദ്ധതി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സുമനസുകൾ ഒന്നായി കനിഞ്ഞാൽ ചികിത്സക്ക് പണം തടസമാകാതെ അതുല്യയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനാകും. സംസ്ഥാന, ദേശീയ കായിക മേളകളില്‍ മിന്നുംതാരമായി ഉയര്‍ന്നുവന്ന കായികതാരം വേഗം ജീവിതത്തിലേക്കു തിരിച്ചെത്തണമെന്ന പ്രാര്‍ഥനയിലാണ് ഒരു നാട് മുഴുവനും..