എ ടി എം കാർഡും പാസ്സ്‌വേർഡും അടിച്ചെടുത്ത മോഷ്ടാവ് അതുപയോഗിച്ചു പണം അപഹരിച്ചു

എ ടി എം കാർഡും പാസ്സ്‌വേർഡും അടിച്ചെടുത്ത മോഷ്ടാവ്  അതുപയോഗിച്ചു പണം അപഹരിച്ചു

എ ടി എം കാർഡും പാസ്സ്‌വേർഡും അടിച്ചെടുത്ത മോഷ്ടാവ് അതുപയോഗിച്ചു പണം അപഹരിച്ചു…സംഭവം കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി : എ ടി എം കാർഡിന്റെ പാസ്സ്‌വേർഡ് കാർഡിനൊപ്പം സൂക്ഷിക്കാതിരിക്കുന്നതാണ് സുരക്ഷിതം. കാർഡ് മോഷണം പോയാലും , പാസ്സ്‌വേർഡ് ഇല്ലാത്തതിനാൽ അത് മോഷ്ട്ടാവിനു ഉപയോഗിക്കുവാൻ സാധിക്കില്ല. എന്നാൽ ഉടമസ്ഥൻ പോലും തന്റെ സ്വന്തം കാർഡിന്റെ പാസ്സ്‌വേർഡ് അറിയുന്നതിന് മുൻപ്, മോഷ്ടാവ് കാർഡും പാസ്‌വേർഡും അടിച്ചെടുത്തു, അതുപയോഗിച്ചു പണം അപഹരിച്ചു. പണം മോഷണം പോയ വിവരം ഉടമസ്ഥൻ അറിയുന്നത് മൊബൈൽ ഫോണിൽ പണം പിൻവലിച്ചെന്ന മെസ്സേജ് വന്നപ്പോൾ മാത്രം .. വിചിത്രമായ മോഷണം നടന്നത് കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന നെറ്റ് കഫെയിൽ ആണ് വിചിത്രമായ മോഷണം നടന്നത് . സംഭവം ഇങ്ങനെ : ഇമെയിൽ പരിശോധിക്കുവാൻ എന്ന വ്യാജേനെ കടയിൽ എത്തിയ യുവാവ്, കടയിൽ ഉണ്ടായിരുന്ന ജീവനക്കാരിയുടെ ബാഗിൽ നിന്നും പേഴ്സ് മോഷിടിച്ചു കടന്നുകളഞ്ഞു. പേഴ്സ് ബാഗിനുള്ളിൽ ആയിരുന്നതിനാൽ മോഷണ വിവരം ആ സമയത്തു ജീവനക്കാരി അറിഞ്ഞിരുന്നില്ല.

വീട്ടിലെത്തി മൊബൈൽ ഫോണിൽ ബാങ്കിൽ നിന്നും പണം പിൻവലിച്ചു എന്ന മെസ്സേജ് വന്നപ്പോഴാണ് സംശയം തോന്നിയ ജീവനക്കാരി ബാഗ് പരിശോധിച്ചത് . അപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പഴ്സിൽ 1500 രൂപയും രണ്ടു എ ടി എം കാർഡുകളും ഉണ്ടായിരുന്നു. ഒരു കാർഡ് മാറ്റി പകരം പുതിയതായി കിട്ടിയ കാർഡിന്റെ കൂടെ ബാങ്കിൽ നിന്നും കിട്ടിയ പുതിയ പാസ്സ്‌വേർഡ്‌ പൊട്ടിക്കാതെ രീതിയിൽ ഉണ്ടായിരുന്നു.

പഴ്സിൽ നിന്നും കിട്ടിയ എ ടി എം കാർഡിന്റെ പാസ്സ്‌വേർഡ്‌ വന്ന സന്ദേശം പൊട്ടിച്ചു മനസിലാക്കി , അത് ഉപയോഗിച്ച് മോഷ്ടാവ് ആ പുതിയ കാർഡിൽ നിന്നും പണം അപഹരിക്കുകയായിരുന്നു . മൊബൈൽ ഫോണിൽ മെസ്സേജ് വന്നപ്പോഴാണ് ജീവനക്കാരി പണം നഷ്ട്ടപെട്ട വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി കൊടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.

എസ് ബി ഐ യുടെ പൊൻകുന്നത്തുള്ള എ ടി എമ്മിൽ നിന്നാണ് പണം പിൻവലിച്ചത്. എ ടി എമ്മിലെ സി സി ടിവി യിൽ നിന്നും മോഷ്ടാവിനെ തിരിച്ചറിയുവാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.